kerala

എംഎസ്എഫ് ഇഖ്‌റയുടെ ബജറ്റ് സംബന്ധിച്ച ടോക്ക് സീരീസ് ഇന്ന് മുതല്‍

By web desk 1

June 08, 2021

മുസ്‌ലിം സ്റ്റുഡന്റ് ഫെഡറേഷന്റെ ഗവേഷക വിദ്യാര്‍ത്ഥി കൂട്ടായ്മയായ IKRAയുടെ (ഇനിഷ്യേറ്റിവ് ഫോര്‍ കേരള റിസര്‍ച്ച് സ്‌കോളേഴ്‌സ് അഡ്വാന്‍സ്‌മെന്റ്) നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ ബജറ്റുമായി ബന്ധപ്പെട്ട ടോക്ക് സീരീസ് സംഘടിപ്പിക്കുന്നു. സീരിസിലെ ആദ്യ ടോക്ക് ഇന്ന് വൈകീട്ട് 7.30 ന് സൂം ആപ്പില്‍ നടക്കും.

‘ധനക്കമ്മിയുടെ പ്രത്യാഘാതങ്ങള്‍ കേരള ബജറ്റില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി ഫാറൂഖ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അധ്യാപകനായ ഡോ. മുഹമ്മദ് കാസിം സംസാരിക്കും. നജീബ് കാന്തപുരം എംഎല്‍എ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് നജീബ് ഗസാലി, മുഹമ്മദ് ഷമീം, നവാസ് പി കെ, ലത്തീഫ് തുറയൂര്‍ പങ്കെടുക്കും. പ്രോഗ്രാമിന്റെ Zoom meet Link shorturl.at/mMVZ4, Meeting ID: 420 867 1934, Passcode: 303094.