കോഴിക്കോട് : വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരായ സംഘ് പരിവാര്‍ ഉന്മൂലന ഭീഷണിക്കെതിരെ തിങ്കള്‍ ക്യാമ്പസുകളില്‍ ഐക്യദാര്‍ഢ്യ സംഗമം നടത്തുമെന്ന് എം എസ് എഫ് സംസ്ഥാന പ്രസിഡന്റ മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം പി നവാസ് എന്നിവര്‍ അറിയിച്ചു.രാജ്യം പത്മശ്രീ നല്‍കി ആദരിച്ച അന്തര്‍ദേശീയദേശീയസംസ്ഥാന അവാര്‍ഡുകള്‍ക്കു ഉടമയായ വിശ്വാത്തര പ്രതിഭയായ അടൂര്‍ ഗോപാലകൃഷ്ണനെ വരെ ചന്ദ്രനിലേക്ക് ആട്ടിയോടിക്കുമെന്ന ബി.ജെ.പി നേതാവിന്റെ തിട്ടൂരം കേരളത്തിലെ പൊതു സമൂഹം ഒറ്റക്കെട്ടായി തള്ളിക്കളയുമെന്നും ഇത്തരം നീചമായ ഭീഷണിയുയര്‍ത്തിയ ബി.ജെ.പി നേതാവിനെതിരെ കേസെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എം എസ് എഫ് നേതാക്കള്‍ ആവശ്യപ്പെട്ടു.