തേഞ്ഞിപ്പലം: കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസില്‍ രണ്ട് ദിവസമായി എസ്.എഫ്.ഐയുടെ ഗുണ്ടാ വിളയാട്ടം തുടരുന്നു. ഇന്നലെ യൂണിവേഴ്സിറ്റി ക്യാമ്പസില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ എം.എസ്.എഫിന്റെ കൊടിയും തോരണങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തത്. പോലീസ് കാവലിലാണ് എസ്.എഫ്.ഐ ക്രിമിനലുകള്‍ ക്യാമ്പസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എം.എസ്.എഫ് കൊടിയും തോരണങ്ങളും നശിപ്പിക്കുകയും കത്തിക്കുകയും ചെയ്തത്.
എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം സയ്യിദ് സാദിഖ് തങ്ങളുടെ നേതൃത്വത്തില്‍ എസ്.എഫ്.ഐ ക്രിമിനലുകള്‍ കൂട്ടമായെത്തിയാണ് ട്രാപ്പിലും പരിസര പ്രദേശത്തും സ്ഥാപിച്ച എം.എസ്.എഫിന്റെ കൊടി തൊരണങ്ങളും കൊടിമരവും നശിപ്പിച്ച് കൂട്ടിയിട്ട് കത്തിച്ചത്. യു.ഡി.എസ്.എഫ് നേതൃത്വം നല്‍കുന്ന ഐക്യ കാലിക്കറ്റ് സര്‍വ്വകാശാല വിദ്യാര്‍ത്ഥി യൂണിയന്‍ സംഘടിപ്പിച്ച ഫിലിം ഫെസ്റ്റിവലും കാര്‍ണിവലും വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്ത് വിജയിപ്പിച്ചതില്‍ വിറളി പൂണ്ടതാണ് സംഘര്‍ഷത്തിന് കാരണം. എസ്.എഫ്.ഐ നശിപ്പിച്ച കൊടിമരം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസിന്റെ നേതൃത്വത്തില്‍ പുന:സ്ഥാപിച്ചു.
സംസ്ഥാന ഭാരവാഹികളായ ഷറഫുദ്ദീന്‍ പിലാക്കല്‍, പി.എ.ജവാദ്, ജില്ലാ ജനറല്‍ സെക്രട്ടറി വി.എ.വഹാബ്, സംസ്ഥാന കമ്മിറ്റി അംഗം അമീന്‍ റാഷിദ്, ജില്ലാ കമ്മിറ്റി അംഗം സലാഹു തെന്നല, ഹരിത സംസ്ഥാന ജനറല്‍ കണ്‍വീനര്‍ ഫിദ.ടി.പി, സംസ്ഥാന കമ്മിറ്റി അംഗം മുസ്ലിഹ മങ്കട, ടി.സി.മുസാഫിര്‍ ഇജാസ് അഹമ്മദ്, ഹിബ.എ.ആര്‍, എം.സി.ഫായിസ്, മുബഷിര്‍ കുന്ദമംഗലം, യാസിറ ഷഹാന എന്നിവര്‍ സംബന്ധിച്ചു.