ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു.
കൊച്ചി: ബാര്‍ക്കില്‍ ചാനല്‍ റേറ്റിങ് അട്ടിമറിയുമായി ബന്ധപ്പെട്ട കേസില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്കെതിരെ കേസ്. ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥിനെതിരെയും കേസെടുത്തു. 24 ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണന് നല്കിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
ഒന്നാം പ്രതി ബാര്‍ക് സീനിയര്‍ മാനേജര്‍ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയില്‍ തിരിമറി നടത്തിയതായാണ് കണ്ടെത്തല്‍. രണ്ടാം പ്രതിയായ റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമക്ക് ബാര്‍ക് മീറ്റര്‍ സംബന്ധിച്ച രഹസ്യ വിവരങ്ങള്‍ കൈമാറുകയും ചെയ്തു. അതേസമയം 2025 ജൂലൈ മുതല്‍ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോര്‍ട്ടര്‍ ചാനല്‍ ഉടമയുടെ റേറ്റിംഗ് ഉയര്‍ത്തി കാണിച്ചും പരസ്യ കമ്പനികളില്‍ നിന്നുള്ള പരസ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ ഇടയാക്കിയെന്നുമാണ് മൊഴി. ഇത് മൂലം 15 കോടിയുടെ നഷ്ടം പരാതിക്കാരന്റെ ചാനലിന് ഉണ്ടായതായാണ് പരാതി.
കേരള ടെലിവിഷന്‍ ഫെഡറേഷന് പ്രസിഡന്റും 24 ന്യൂസ് ചാനല്‍ എംഡിയുമായ ശ്രീകണ്ഠന് നായര്‍ ബാര്‍ക് റേറ്റിംഗില്‍ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്റ്റോ കറന്‍സി വഴി വലിയ തോതില്‍ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് 24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠന് നായര്‍ നല്കിയ പരാതിയില്‍ റേറ്റിങ്ങില്‍ കൃത്രിമത്വം നടത്താന്‍ ബാര്‍ക് ഉദ്യോഗസ്ഥന് 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിള്‍ ചാനല്‍ ഉടമകളെ സ്വാധീനിച്ചും വന്‍ തുക നല്‍കിയും ലാന്‍ഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി.
കോട്ടയം: അന്തര്‍ സംസ്ഥാന വാഹനപരിശോധനയ്ക്കിടെ കോട്ടയത്ത് നടത്തിയ എക്സൈസ് പരിശോധനയില്‍ 72 ലക്ഷം രൂപയുടെ കള്ളപ്പണം പിടികൂടി. ആന്ധ്ര പ്രദേശ് സ്വദേശികളായ രാജന് പേട്ട ഷഹര്‍ഷാവാലി (25), ഷേക്ക് ജാഫര്‍വാലി (59) എന്നിവരെയാണ് പിടികൂടിയത്. ബംഗളൂരുവില്‍ നിന്ന് പത്തനാപുരത്തേക്ക് പോകുന്ന ഇന്റര്‍സ്റ്റേറ്റ് ബസിലാണ് രണ്ടുപേരും യാത്ര ചെയ്തിരുന്നത്. ബാഗിനുള്ളിലും ജാക്കറ്റിന്റെ ഉള്ളിലുമായി ഒളിപ്പിച്ച നിലയിലായിരുന്നു പണം കണ്ടെത്തിയത്. പിടികൂടിയ പ്രതികളെയും പണത്തെയും ഇന്‍കം ടാക്സ് വകുപ്പിന് കൈമാറിയതായും, പണത്തിന്റെ ഉറവിടം അന്വേഷിക്കുമെന്ന് വകുപ്പ് വ്യക്തമാക്കി.
അവസാനഘട്ട പരിശീലനങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ച് പരിശോധിച്ചു.
തിരുവനന്തപുരം: നാവികസേന ദിനാഘോഷങ്ങളുടെ ഭാഗമായി ശംഖുമുഖത്ത് ബുധനാഴ്ച നടക്കുന്ന നാവികാഭ്യാസ പ്രകടനങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. അവസാനഘട്ട പരിശീലനങ്ങള്‍ ഉന്നത നാവിക ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിച്ച് പരിശോധിച്ചു. ചടങ്ങ് വീക്ഷിക്കാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു രാവിലെ തന്നെ തലസ്ഥാനത്ത് എത്തുന്ന സാഹചര്യത്തില്‍ തീരപ്രദേശങ്ങളിലും നഗരത്തിലും വ്യാപകമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ പാരമ്പര്യ കലാരൂപങ്ങളായ ചെണ്ടമേളം, മോഹിനിയാട്ടം, കളരിപ്പയറ്റ്, ഭൂതത്തിറ, പടയണി, മയൂരനൃത്തം, കഥകളി, തെയ്യം എന്നിവയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് നേവി ബാന്‍ഡ് സംഘത്തിന്റെ സംഗീത വിരുന്നും അരങ്ങേറും. വൈകിട്ട് 4.30 ഓടെ ആരംഭിക്കുന്ന നാവികാഭ്യാസത്തില്‍ ഐ.എന്‍.എസ് കൊല്‍ക്കത്ത, ഇന്‍ഫാല്‍, തൃശൂര്‍, മാല്, വിദ്യുത്, വിപുല എന്നിവയുള്‍പ്പെടെയുള്ള പടക്കപ്പലുകളും ഹെലികോപ്റ്ററുകളും കടല്‍ കമാന്‍ഡോകളുടെ പ്രകടനങ്ങളും ഉള്‍പ്പെടും. 6.30 ഓടെ പരിപാടി സമാപിക്കും. പൊതുജനങ്ങളുടെ യാത്രാ സൗകര്യത്തിനായി ഉച്ചക്ക് ഒരു മണിമുതല്‍ നഗരത്തിലെ നിര്‍ദ്ദിഷ്ട പാര്‍ക്കിങ് കേന്ദ്രങ്ങളില്‍ നിന്ന് കെ.എസ്.ആര്.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ചടങ്ങ് കഴിഞ്ഞതിന് ശേഷം ഇവര്‍ വീണ്ടും ബസുകളില്‍ കയറി പാര്‍ക്കിങ് കേന്ദ്രങ്ങളിലേക്ക് തിരികെ പോകാന്‍ സൗകര്യവും ഒരുക്കിയിട്ടുണ്ട്. പാസില്ലാത്തവര്‍ക്ക് ശംഖുമുഖത്തിലേക്ക് നേരിട്ട് വാഹനമെത്തിക്കാനാവില്ല; അവര്‍ നഗരത്തിലെ വിവിധ പാര്‍ക്കിങ് ഗ്രൗണ്ടുകളിലാണ് വാഹനം പാര്‍ക്ക് ചെയ്യേണ്ടത്. പാസുള്ളവര്‍ക്ക് മാത്രം നേവി നിര്‍ദേശിച്ച മാര്‍ഗങ്ങളിലൂടെ പ്രത്യേക പാര്‍ക്കിങില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള അനുമതിയുണ്ടാകും. ജനങ്ങള്‍ കുടയും സ്റ്റീല്‍ വെള്ളക്കുപ്പിയും കരുതണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ശംഖുമുഖം പ്രദേശത്ത് കുടിവെള്ളത്തിനായി ഫില്ലിംഗ് പോയിന്റുകളും സജ്ജമാക്കിയിട്ടുണ്ട്. ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനായാണ് സ്റ്റീല്‍ കുപ്പികള്‍ ഉപയോഗിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
നിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
മുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
മരണം 1000 കടന്നു, ദുരിതപ്പെയ്ത്തിൽ വിറങ്ങലിച്ച് ഇന്തൊനീഷ്യയും ശ്രീലങ്കയും
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
കലൂർ സ്റ്റേഡിയം നവീകരണം; സ്പോൺസർ പൂർത്തിയാക്കിയത് പകുതി ജോലികൾ മാത്രം
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ