കോഴിക്കോട് : മണ്ണാര്‍ക്കാട് എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എം.എസ്.എഫ് പ്രതിഷേധ ദിനം ആചരിക്കുന്നു. തിങ്കളാഴ്ച കാമ്പസുകളിലും നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ ദിനം ആചരിക്കണമെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ ജന സെക്രട്ടറി എം.പി നവാസ് എന്നിവര്‍ ആഹ്വാനം ചെയ്തു.