kerala

സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച എം എസ് എഫ് പ്രതിനിധികളെ ആദരിച്ചു.

By Test User

November 10, 2022

കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാല തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച എം എസ് എഫ് പ്രതിനിധികളെ നക്ഷത്ര സംഗമത്തില്‍ ആദരിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ കലാലയങ്ങളില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ എം എസ് എഫിന് സാധിച്ചു. സംസ്ഥാനത്തുടനീളം കണ്ണൂര്‍ കാലിക്കറ്റ് സര്‍വകലാശാലകള്‍ക്ക് കീഴില്‍ ഏറ്റവും കൂടുതല്‍ കൗണ്‍സിലര്‍മാരെയും യൂണിയനും ഭരിക്കുന്ന കാലത്തെ സൃഷ്ടിക്കാന്‍ ഈ തെരഞ്ഞെടുപ്പിലൂടെ എം എസ് എഫ് സംസ്ഥാന കമ്മിറ്റിക്ക് കഴിഞ്ഞിരുന്നു.

തെരഞ്ഞെടുപ്പുകളിലെ വിജയം കലാലയങ്ങളില്‍ എം എസ് എഫിന്റെ പ്രസക്തിയെയാണ് അടയാളപ്പെടുത്തുന്നത്. അത് ഉയര്‍ത്തുന്ന നിലപാടുകള്‍ കാലികമാണ് എന്നതും ഈ വിജയം പറയുന്നുണ്ട്. കലാലയങ്ങളില്‍ എം എസ് എഫ് കൊണ്ടുവരുന്ന ഓരോ മാറ്റവും ഈ തെരഞ്ഞെടുപ്പില്‍ ദൃശ്യമാണ്.

തെരഞ്ഞെടുക്കപ്പെട്ട സര്‍വകലാശാല കൗണ്‍സിലര്‍മാരെയും മറ്റു വിദ്യാര്‍ത്ഥി പ്രതിനിധികളെയും പരിപാടിയില്‍ ആദരിച്ചു. സയ്യിദ് സാദിഖലി തങ്ങള്‍ ,പി കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു