EDUCATION
52-ാം ദേശീയ ദിനത്തില്‍ 52 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി എംഎസ്എസ് യുഎഇ ഫെസ്റ്റ് ഡിസംബര്‍ 3ന്
കെജി മുതല്‍ പ്‌ളസ് 2 വരെയുള്ള ക്‌ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് രാവിലെ 10 മുതല്‍ രാത്രി 8 മണി വരെ ഫെസ്റ്റ് ഒരുക്കുന്നതെന്ന് സംഘാടകര്‍ എംഎസ്എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ദുബൈ: ദുബൈ ഗവണ്‍മെന്റിന്റെ കമ്യൂണിറ്റി ഡെവലപ്‌മെന്റ് അഥോറിറ്റി(സിഡിഎ)യുടെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന മോഡല്‍ സര്‍വീസ് സൊസൈറ്റി (എംഎസ്എസ്) യുഎഇയുടെ 52-ാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തെ 52 സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ‘എംഎസ്എസ് യുഎഇ ഫെസ്റ്റ് 2023’ ഡിസംബര്‍ 3ന് ഞായറാഴ്ച മുഹൈസ്‌ന ഗള്‍ഫ് മോഡല്‍ സ്‌കൂളില്‍ സംഘടിപ്പിക്കും.
കെജി മുതല്‍ പ്‌ളസ് 2 വരെയുള്ള ക്‌ളാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് രാവിലെ 10 മുതല്‍ രാത്രി 8 മണി വരെ ഫെസ്റ്റ് ഒരുക്കുന്നതെന്ന് സംഘാടകര്‍ എംഎസ്എസ് ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
8 മുതല്‍ 12 വരെ ക്‌ളാസ്സുകളിലെ കുട്ടികളെ പങ്കെടുപ്പിച്ച് നടത്തുന്ന
ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരവും സയന്‍സ് എക്‌സിബിഷനും ഇതിലെ പ്രധാന ആകര്‍ഷണങ്ങളാണ്. കൂടാതെ, എംഎസ്എസ് ലേഡീസ് വിംങ് സ്ത്രീകള്‍ക്കായി ഒരുക്കുന്ന ഹെന്ന, കുക്കറി മല്‍സരങ്ങളുമുണ്ടാകും.
ഇന്റര്‍ സ്‌കൂള്‍ ക്വിസ് പ്രോഗ്രാമില്‍ 52 സ്‌കൂളുകളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രാഥമിക റൗണ്ടില്‍ വിജയിച്ച മല്‍സരാര്‍ത്ഥികള്‍ ഫൈനല്‍ റൗണ്ടില്‍ ലൈവായി മാറ്റുരയ്ക്കും.പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സര്‍ഗവാസനകള്‍ പ്രകടിപ്പിക്കാന്‍ ഉത്തമ വേദിയാകുമിതെന്നും, നാട്ടിലെ സംസ്ഥാന യൂത്ത് ഫെസ്റ്റിവലിന്റെ പ്രതീതി ജനിപ്പിക്കുന്ന വിധത്തില്‍ മികച്ച നിലയിലായിരിക്കും ഇതിന്റെ സംഘാടനമെന്നും എംഎസ്എസ് ചെയര്‍മാന്‍ അബ്ദുല്‍ അസീസ്, ജന.സെക്രട്ടറി ഷജില്‍ ഷൗക്കത്ത്, പ്രോഗ്രാം സെക്രട്ടറി നസീര്‍ അബൂബക്കര്‍ തുടങ്ങിയവര്‍ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വര്‍ഷമായി എംഎസ്എസ് നടത്തുന്ന ഇത്തരം മല്‍സരങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തം വര്‍ധിച്ചു വരുന്നത് ഈ പ്രോഗ്രാമിന്റെ സ്വീകാര്യത ബോധ്യപ്പെടുത്തുന്നതാണ്. ഇക്കൊല്ലം 1,300 പേര്‍ കളറിംങ്, പെന്‍സില്‍ ഡ്രോയിംങ്, പ്രസംഗ മത്സരം, ഖുര്‍ആന്‍ പാരായണം, മോണോ ആക്റ്റ്, ദേശീയ ഗാനം, സ്‌റ്റോറി ടെല്ലിംഗ് ഇനങ്ങളില്‍ മത്സരിക്കും. കൂടുതല്‍ പോയിന്റുകള്‍ നേടുന്ന സ്‌കൂളിന് ഓവറോള്‍ ട്രോഫിയായി 10,000 ദിര്‍ഹം വിലയുള്ള സമ്മാനങ്ങള്‍ നല്‍കും. ക്വിസ് മല്‍സര വിജയികള്‍ക്ക് സ്വര്‍ണ നാണയങ്ങളും നല്‍കുന്നതാണ്.
എംഎസ്എസ് യുഎഇ ഫെസ്റ്റ് 2023ന്റെ സമാപന ചടങ്ങില്‍ ദുബൈ പൊലീസ്, ദുബൈ മുനിസിപ്പാലിറ്റി, ദുബൈ ഹെല്‍ത് അതേഥാറിറ്റി തുടങ്ങിയ ഗവണ്‍മെന്റ് സ്ഥാപനങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും സംബന്ധിക്കും.
മൂന്നു പതിറ്റാണ്ടിലധികമായി യുഎഇയിലെ സാമൂഹിക-സാംസ്‌കാരിക-വിദ്യാഭ്യാസ-ബോധവത്കരണ മേഖലകളില്‍ ലാഭേഛയില്ലാതെ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് മോഡല്‍ സര്‍വീസ് സൊസൈറ്റി. ജനോപകാരപ്രദമായ എണ്ണമറ്റ പ്രവര്‍ത്തനങ്ങളാണ് ഈ സംഘടന നാളിതുവരെയായി നിര്‍വഹിച്ചു വരുന്നത്.
ഇതിന് ഒട്ടേറെ ബഹുമതികളും ഈ കൂട്ടായ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. എംഎസ്എസ് യുഎഇ ഫെസ്റ്റ് 2023ലേക്ക് സൗജന്യമായാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. ഫെസ്റ്റിലേക്ക് ഏവരെയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. പ്രോഗ്രാം കണ്‍വീനര്‍ സിതിന്‍ നാസര്‍, ഫിനാന്‍സ് കണ്‍വീനര്‍ ഫയ്യാസ് അഹ്മദ്, പ്രേം (ജലീല്‍ ഹോള്‍ഡിംങ്) എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
EDUCATION
പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.28 ശതമാനം വിജയം

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ (plus one) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഇന്ന് ഉച്ചക്കഴിഞ്ഞ് മൂന്ന് മണിക്കാണ് ഫലം പ്രസിദ്ധീകരിച്ചത്. വിദ്യാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്‌സൈറ്റ് ആയ https://results.hse.kerala.gov.in ലൂടെ ഫലം അറിയാം.
സയന്‍സ് വിഭാഗത്തില്‍ പരീക്ഷ എഴുതിയ 1,89,479 വിദ്യാര്‍ഥികളില്‍ 1,30,158 വിദ്യാര്‍ഥികള്‍ വിജയിച്ചു. 68.69 ശതമാനമാണ് വിജയം. മാനവിക വിഷയങ്ങളില്‍ 78,735 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 39,817 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 50.57 ശതമാനമാണ് വിജയം. കോമേഴ്‌സ് വിഭാഗത്തില്‍ 1,11, 230 വിദ്യാര്‍ഥികളില്‍ 66,342 വിദ്യാര്‍ഥികളാണ് വിജയിച്ചത്. 59,64 ശതമാനമാണ് വിജയം. മൊത്തം 62.28 ശതമാനം വിജയമാണ് വിദ്യാര്‍ഥികള്‍ നേടിയത്. കഴിഞ്ഞവര്‍ഷം 67.30 ശതമാനമായിരുന്നു വിജയം.
പരീക്ഷാ ഫലം പരിശോധിക്കുന്ന വിധം:
https://results.hse.kerala.gov.in/results എന്ന വെബ്‌സൈറ്റില്‍ പ്രവേശിക്കുക
രജിസ്റ്റര്‍ നമ്പരും ജനനത്തീയതിയും നല്‍കുക
ക്യാപ്ച കോഡ് നല്‍കുക
പരീക്ഷാ ഫലം ലഭ്യമാകും.
തുടരാവശ്യങ്ങള്‍ക്കായി പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാം.
EDUCATION
‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
EDUCATION
പ്ലസ് വൺ പ്രവേശനം: ഇന്നു കൂടി അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് 24ന്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് ഇന്നു കൂടി അപേക്ഷിക്കാം. ഹയർ സെക്കൻഡറി/വിഎച്ച്എസ്ഇ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 20) വൈകിട്ട് അഞ്ചിന് അവസാനിക്കും. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിലേയ്ക്കുള്ള അപേക്ഷാ സമർപ്പണത്തിനുള്ള സമയപരിധിയും ഇന്നുവരെയാണ്.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയര്‍സെക്കന്‍ഡറി പ്രവേശന വെബ്സൈറ്റായ https;//hscap.kerala.gov.in/ ലെ CREATE CANDIDATE LOGIN – SWS ലിങ്കിലൂടെ വിദ്യാര്‍ഥികള്‍ക്ക് കാന്‍ഡിഡേറ്റ് ലോഗിന്‍ സൃഷ്ടിക്കാം. ഈ ലോഗിനിലൂടെയാണ് അപേക്ഷ സമര്‍പ്പണവും തുടര്‍ന്നുള്ള പ്രവേശന നടപടികളും.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala2 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala2 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala2 days ago
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു