Connect with us

kerala

സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി മടങ്ങുന്നത്: രാഹുല്‍ ഗാന്ധി

അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്:  എം.ടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിലും മാനുഷിക വികാരങ്ങളിലും ആഴത്തില്‍ വേരൂന്നിയ എം.ടി വാസുദേവന്‍ നായരുടെ കഥകള്‍ തലമുറകളിലൂടെ എണ്ണമറ്റ ജീവിതങ്ങളെ സ്പര്‍ശിച്ചുവെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത അവശേഷിപ്പിച്ചാണ് എം.ടി വാസുദേവന്‍ നായര്‍ മടങ്ങുന്നതെന്നും അനുശോചന കുറിപ്പില്‍ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ നമ്മള്‍ വിലപിക്കുന്നുണ്ടെങ്കിലും സമ്പന്നമായ സാഹിത്യ പാരമ്പര്യവും ജഞാനവും നമ്മളെ തുടര്‍ന്നും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കും അനുശോചനം അറിയിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

2024 ഡിസംബര്‍ 25-ന് രാത്രിയാണ് മലയാളത്തിന്റെ പ്രിയ സാഹിത്യകാരനായ എംടി വാസുദേവന്‍ നായര്‍ അന്തരിച്ചത്. വാര്‍ധക്യ സഹജമായ രോഗങ്ങളാല്‍ ഏറെ നാള്‍ ചികിത്സയിലായിരുന്നു.

 

kerala

സ്വകാര്യ ബസുകളുടെ മത്സരയോട്ടം; കൊച്ചിയില്‍ ബൈക്ക് യാത്രികന്‍ മരിച്ചു

തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

Published

on

കൊച്ചി കളമശ്ശേരിയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് മരിച്ചു. സ്വിഗ്ഗി ഡെലിവറി ജീവനക്കാരന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി അബ്ദുള്‍ സലാം (41) ആണ് മരിച്ചത്. ബസുകളുടെ മത്സരയോട്ടത്തിനിടയില്‍ അപകടത്തില്‍ പെടുകയായിരുന്നു. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പിന്നാലെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു.

രണ്ടാഴ്ച മുന്‍പും പ്രദേശത്ത് അപകടമുണ്ടായിരുന്നു. ഇന്‍സ്റ്റാമാര്‍ട്ടിന്റെ ഗോഡൗണിലേക്ക് ഓര്‍ഡര്‍ എടുക്കാനായി പോയതായിരുന്നു ജീവനക്കാരന്‍. ഇതിനിടെയാണ് സൗത്ത് കളമശ്ശേരി മേല്‍പ്പാലത്തിന് സമീപത്ത് വെച്ച് അപകടമുണ്ടായത്. അമിതവേഗതയിലെത്തിയ സ്വകാര്യ ബസ് ബൈക്കിന് പിന്നില്‍ വന്നിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

Continue Reading

kerala

ടി.പി കേസ് പ്രതികളുടെ പരസ്യ മദ്യസേവ; പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും

പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും.

Published

on

ടി.പി ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതികള്‍ പരസ്യമായി മദ്യസേവ നടത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് നടപടി. കോടതി പരിസരത്തും, യാത്രയിലും പ്രതികള്‍ക്ക് എസ്‌കോര്‍ട്ടിന് സീനിയര്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. പ്രതികള്‍ക്ക് കൂടുതല്‍ ഉദ്യോഗസ്ഥരുടെ നിരീക്ഷണം ഉണ്ടാകും. കൊടി സുനിയും കൂട്ടരും കോടതി പരിസരത്ത് വെച്ച് ഇതിന് മുമ്പും മദ്യപിച്ചിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തി.

അതേസമയം, സംഭവത്തില്‍ കേസെടുക്കുന്നതിനായി പൊലീസ് നിയമോപദേശം തേടി. തലശ്ശേരിയിലെ ഹോട്ടലിന്റെ മുറ്റത്തുവെച്ചായിരുന്നു കൊടിസുനിയുടെയും കൂട്ടാളികളുടെയും പരസ്യ മദ്യപാനം. സംഭവത്തില്‍ കണ്ണൂര്‍ എ.ആര്‍ ക്യാമ്പിലെ മൂന്ന് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച ശേഷമായിരുന്നു നടപടി.

Continue Reading

kerala

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. പവന്റെ വില 74,360 രൂപയായാണ് വര്‍ധിച്ച് ഈ മാസത്തെ ഉയര്‍ന്നവിലയിലെത്തി. ഗ്രാമിന്റെ വില 9295 രൂപയായാണ് വര്‍ധിച്ചത്. ഇന്ന് 40 രൂപയുടെ വര്‍ധനവാണ് സ്വര്‍ണത്തിനുണ്ടായത്. അതേസമയം, ലോക വിപണിയില്‍ സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.

സ്‌പോട്ട് ഗോള്‍ഡിന്റെ വില 0.3 ശതമാനം ഇടിഞ്ഞ് ഔണ്‍സിന് 3,354.17 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് ഉയര്‍ന്നു. 0.2 ശതമാനം ഉയര്‍ന്ന് 3,407.10 ഡോളറായാണ് വില ഉയര്‍ന്നത്.

Continue Reading

Trending