kerala

മുനമ്പം ബോട്ടപകടം; നാലാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

By webdesk15

October 09, 2023

മുനമ്പത്ത് ഫൈബർ വള്ളം മുങ്ങി കാണാതായ നാലാമത്തെ മത്സ്യത്തൊഴിലാളിയുടെ മൃതദേഹവും കണ്ടെത്തി. ആലപ്പുഴ സ്വദേശി രാജു(56) എന്ന യേശുദാസിന്റെ മൃതദേഹമാണ് മാലിപ്പുറം പടിഞ്ഞാറ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മുനമ്പം അഴിമുഖത്തിന് അടുത്ത് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്നുപേർ രക്ഷപ്പെടുകയും നാലു പേരെ കാണാതാവുകയും ചെയ്തിരുന്നു. കാണാതായവരിൽ മാലിപ്പുറം ചാപ്പ കടപ്പുറം സ്വദേശികളായ ശരത്, മോഹനൻ, ഷാജി എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു.