കര്‍ണാടകയിലെ മുന്‍ ജില്ല ജഡ്ജിയും ന്യൂനപക്ഷ കമ്മിഷന്‍ അംഗവുമായ മുഹമ്മദ് ഇസ്മയില്‍ മുസ്ലിംലീഗില്‍ ചേര്‍ന്നു. ചെന്നൈയിലെ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗ് ആസ്ഥാനത്ത് വെച്ച് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍ അംഗത്വം കൈമാറി. കര്‍ണാടക സര്‍ക്കാര്‍ അഡീഷണല്‍ നിയമ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു. ദേശീയ സെക്രട്ടറി എച്ച്. അബ്ദുല്‍ ബാസിത്, തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം. മുഹമ്മദ് അബൂബക്കര്‍, അഡ്വ. പുഴല്‍ ഷെയ്ക്ക് മുഹമ്മദ് അലി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.