ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി ലോക കോടീശ്വരപട്ടികയില്‍ എട്ടാം സ്ഥാനം തിരിച്ചുപിടിച്ചു. ചൊവാഴ്ച പുറത്തുവിട്ട ഹുറൂണ്‍ ഗ്ലോബല്‍ റിച്ച് ലിസ്റ്റ് 2021ലാണ് പുതിയവിവരങ്ങളുള്ളത്. ഒരുവര്‍ഷത്തിനിടെ അംബാനിയുടെ ആസ്തി 24ശതമാനം വര്‍ധിച്ച് 6.09 ലക്ഷംകോടി രൂപയായി.

ഗൗതം അദാനി (48), ശിവ് നാടാര്‍(58), ലക്ഷ്മി മിത്തല്‍ (104), സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സൈറസ് പുനവാല (113) എന്നിവരാണ് പട്ടകയിലുള്ള പ്രമുഖ ഇന്ത്യക്കാര്‍.

ടെസ്‌ലയുടെ ഇലോണ്‍ മസ്‌കാണ് ഒന്നാംസ്ഥാനത്തുള്ളത്. ഒറ്റ വര്‍ഷംകൊണ്ട് മസ്‌കിന്റെ ആസ്തിയില്‍ 151 ബില്യണ്‍ ഡോളറാണ് കൂടിയത്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി 197 ബില്യണ്‍ ഡോളറാണ്.