india

മകന് വഴിമാറി മുകേഷ് അംബാനി

By Chandrika Web

June 29, 2022

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ ഡയറക്ടര്‍ സ്ഥാനം ഒഴിഞ്ഞ് മുകേഷ് അംബാനി. മകന്‍ ആകാശ് അംബാനിയെ ജിയോയുടെ ചെയര്‍മാനായി ഡയറക്ടര്‍ ബോര്‍ഡ് നിയോഗിച്ചു.പങ്കജ് മോഹന്‍ പവാറാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍. അഞ്ച് വര്‍ഷക്കാലത്തേക്കാണ് നിയമനം.

രമീന്ദര്‍ സിങ് ഗുജ്‌റാള്‍, കെ.വി ചൗധരി എന്നിവരെ സ്വതന്ത്ര ഡയറക്ടര്‍മാരായി നിയമിക്കാനും കമ്പനി ബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍, ഈ തീരുമാനത്തിന് ഓഹരി ഉടമകളുടെ അംഗീകാരം ലഭിച്ചിട്ടില്ല. അധികാരം അടുത്ത തലമുറയിലേക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് അംബാനിയുടെ തീരുമാനം. എന്നാല്‍, ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് റിലയന്‍സില്‍ നിന്നും പുറത്തു വന്നിട്ടില്ല. 16 ലക്ഷത്തോളം ഉപയോക്താക്കള്‍ ജിയോക്ക് ഉണ്ടെന്നാണ് കണക്ക്.