india

മുഖ്താര്‍ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാള്‍ ഗവര്‍ണറായേക്കും

By Chandrika Web

July 18, 2022

കൊല്‍ക്കത്ത: മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ മുഖ്താര്‍ അബ്ബാസ് നഖ്‌വി പശ്ചിമ ബംഗാള്‍ ഗവര്‍ണറായേക്കും. നിലവിലെ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്‍.ഡി.എയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണിത്.

നേരത്തെ, നഖ്‌വിയെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. രാജ്യസഭാ കാലവധി പൂര്‍ത്തിയായ നഖ്‌വി അടുത്തിടെയാണ് കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചത്. നഖ്‌വി വഹിച്ചിരുന്ന ന്യൂനപക്ഷ വകുപ്പിന്റെ അധിക ചുമതല സ്മൃതി ഇറാനിക്ക് നല്‍കിയിരുന്നു. വാജ്‌പേയി സര്‍ക്കാരിലും മോദി സര്‍ക്കാരിലും നഖ്‌വി മന്ത്രിസ്ഥാനം വഹിച്ചിട്ടുണ്ട്.