Connect with us

Culture

മുഹമ്മദ് മോന്‍ ഹാജി അന്നേ പറഞ്ഞു: കുട്ടിക്കടത്തല്ല; ഞങ്ങളുടെ ദൗത്യമാണ്

Published

on

മുക്കം: മുക്കം യതീംഖാന ഒരു തെറ്റും ചെയ്തിട്ടില്ല, ഞങ്ങള്‍ കുട്ടിക്കടത്ത് നടത്തിയിട്ടില്ല, ഉണ്ണാനും ഉറങ്ങാനും ഉടുക്കാനുമില്ലാത്ത ദുരിതക്കയത്തില്‍ നിന്നു ജീവിതം തേടി വരുന്ന പാവം കുട്ടികളാണവര്‍, അവരെ ബുദ്ധിമുട്ടിക്കരുത്, ഞങ്ങളെ ക്രൂശിക്കരുത്, ഇതൊരു ദൗത്യമാണ്. ‘മുക്കം യതീംഖാനയില്‍ നിലയുറപ്പിച്ച ചാനലുകളുടെയും അന്വേഷണ ഉദ്യോഗസ്ഥരുടെയും വിചാരണ’ക്കു മുമ്പില്‍, മുക്കം മുസ് ലിം ഓര്‍ഫനേജ് അന്നത്തെ വൈസ് പ്രസിഡണ്ടായിരുന്ന വയലില്‍- പട്ടോത്ത്- മുഹമ്മദ് മോന്‍ ഹാജി താണുകേണ് പറഞ്ഞ വാക്കുകളാണിത്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും ഉദ്യോഗസ്ഥരുമെല്ലാം ‘ക്രിമിനലുകളെ ‘ പിടികൂടിയ ത്രില്ലില്‍ വിടാതെ പിന്തുടര്‍ന്നപ്പോള്‍, യതീംഖാനയുടെ ദിശാ സൂചികയായിരുന്ന ‘പട്ടോത്ത്, ശബ്ദമുയര്‍ത്തി ,സഗൗരവം ഒരു കാര്യവും കൂടി കൂട്ടിച്ചേര്‍ക്കുമായിരുന്നു,’ സി.ബി.ഐ യേക്കാളും ഉയര്‍ന്നവരുടെ അന്വേഷണം നേരിടാനും ഞങ്ങള്‍ തയ്യാറാണ്. ഒന്നും സംഭവിക്കാനില്ല. യതീംഖാനയുടെയും ആ യതീം കുട്ടികളുടെയും നിരപരാധിത്വം തെളിയിക്കപ്പെടും തെളിവുകളെല്ലാം സമര്‍പ്പിച്ച്,കാലം കാത്തു വെച്ച സത്യത്തിന്റെ വെളിപ്പെടുത്തലിനു വേണ്ടിയുള്ള വിശ്രമമില്ലാത്ത പോരാട്ടത്തിനിടെ 2017 ഡിസംബര്‍ 22-ന് വെള്ളിയാഴ്ച, മുസ് ലീംലീഗ് നേതാവും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന മുഹമ്മദ് മോന്‍ ഹാജി മണ്‍മറഞ്ഞു. 24-5-2015 ന് ബീഹാറില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍ യതീംഖാനകളിലേക്കു വരികയായിരുന്ന 455 വിദ്യാര്‍ഥികളെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ചൈല്‍ഡ് വെല്‍ഫെയര്‍ ഉദ്യോഗസ്ഥരുടെ പരാതിയില്‍ അറസ്റ്റു ചെയ്തതോടെ യതീംഖാന പ്രതിക്കൂട്ടിലായിരുന്നു. ഭാരവാഹികളായ 21 പേര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കേരളത്തിലെ യതീംഖാന പ്രസ്ഥാനത്തിന്റെ നിലനില്‍പ്പിനു വേണ്ടി ധൈര്യത്തോടും ഊര്‍ജസ്വലതയോടും കൂടി മുന്നില്‍ നിന്ന് പ്രതിരോധിച്ച് പോരാടിയത് ബഹുഭാഷാ പരിജ്ഞാനിയും യതീംഖാനയുടെ ദിശാസൂചികയുമായിരുന്ന മുഹമ്മദ് മോന്‍ ഹാജിയായിരുന്നു. മരണം വരെ ഇതു തുടര്‍ന്നു, പക്ഷേ അദ്ദേഹത്തിന്റെ ത്യാഗപൂര്‍ണമായ പോരാട്ടവും കരളലിഞ്ഞ പ്രാര്‍ഥനയും നാടുനീളെ ഓടി നടന്നുള്ള അഭ്യര്‍ഥനകളുംസഫലമായി. വാക്കുകള്‍ അന്വര്‍ഥമായി, യതീംഖാനകളിലേക്കു കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയപ്പോള്‍, യതീംഖാനകളും അനാഥകളും അഭ്യുദയകാംക്ഷികളും മുഹമ്മദ് മോന്‍ ഹാജിയെ നന്ദിപൂര്‍വം സ്മരിച്ചു. കാണും.
ശ്രദ്ധേയനായ പരിഭാഷകനും വാഗ്മിയുമായിരുന്ന കൂടരഞ്ഞി പട്ടോത്ത് വി.മുഹമ്മദ് മോന്‍ ഹാജിയുടെ ജീവിതത്തിന്റെ ഏറിയ ഭാഗവുംഅനാഥശാലക്കും മുസ് ലിംലീഗിനും വേണ്ടിയായിരുന്നു.മുക്കം യതീംഖാന കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, യു.എ.ഇയുടെ റെഡ് ക്രസന്റ് സൊസൈറ്റി ഇദ്ദേഹത്തിന്റെ ശ്രമഫലമായി കൈവന്നതാണ്.

entertainment

മിഷന്‍ 90 ഡേയ്‌സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍

ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.

Published

on

മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന്‍ 90 ഡേയ്‌സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്‍ട്രോളര്‍ നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന്‍ മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന്‍ 90 ഡേയ്‌സ് ബോക്‌സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.

Continue Reading

kerala

ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്‍

ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

Published

on

ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന്‍ പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Continue Reading

Film

‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി

ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്

Published

on

വാരണസി: ചലച്ചിത്ര സംവിധായകന്‍ എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന്‍ രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.

സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.

Continue Reading

Trending