kerala

മുകുന്ദൻ സി. മേനോൻ സുഹൃദ് സംഘത്തിന്റെ പ്രഥമ അവാർഡ് സിദ്ദിഖ് കാപ്പന്

By webdesk14

February 24, 2024

മുകുന്ദന്‍ സി.മേനോന്‍ സുഹൃദ് സംഘത്തിന്റെ അവാര്‍ഡിന് സിദ്ദിഖ് കാപ്പനെ തിരഞ്ഞെടുത്തു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മുകുന്ദന്‍ സി. മേനോന്റെ സ്മരണാര്‍ത്ഥം സുഹൃത്തുക്കള്‍ ഏര്‍പ്പെടുത്തിയതാണ് അവാര്‍ഡ്. ഹത്രാസിലെ ബലാത്സംഗക്കേസ് റിപ്പോര്‍ട്ട് ചെയ്യാനായി ഡല്‍ഹിയില്‍ നിന്ന് പോയ മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാര്‍ യു.എ.പി.എ. നിയമം ഉപയോഗിച്ച് രണ്ട് വര്‍ഷത്തോളം തടവറയിലിട്ടിരുന്നു. ഒടുവില്‍ സുപ്രിംകോടതി ഇടപെട്ടാണ് അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.

കടുത്ത മനുഷ്യാവകാശ ലംഘനം നേരിട്ട മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ ജൂറി കമ്മിറ്റി ഐക്യകണേ്ഠനയാണ് അവാര്‍ഡിന് തിരഞ്ഞെടുത്തത്. മുകുന്ദന്‍ സി. മേനോന്റെ 17ാം ചരമ വാര്‍ഷിക ദിനമായ ഡിസംബര്‍ 13ന് വൈകുന്നേരം നാല് മണിക്ക് കോഴിക്കോട് മാവൂര്‍ റോഡിലെ കൈരളി തിയേറ്ററിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കല്‍പ്പറ്റ നാരായണന്‍ അവാര്‍ഡ് വിതരണം ചെയ്യും. 50,001 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്.