Culture

കള്ളവോട്ട് നടന്ന ബൂത്തുകളില്‍ റീപോളിങ് നടത്തണം : മുല്ലപ്പള്ളി

By Test User

April 27, 2019

കള്ളവോട്ട് നടന്നിടങ്ങളിലും 90 ശതമാനത്തില്‍ കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയ സ്ഥലങ്ങളിലും റീപോളിങ് നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കള്ളവോട്ട് ചെയ്തിട്ടില്ലെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യം കാണിക്കണം. ജനാധിപത്യത്തെ തകര്‍ക്കാന്‍ കൂട്ടുനില്‍ക്കാതെ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.എം കള്ളവോട്ട് ചെയ്യാന്‍ പരിശീലനം നല്‍കുന്ന സംഘടനയാണ്. എല്ലാ തെരഞ്ഞെടുപ്പിലും അവര്‍ ഇത് തുടര്‍ന്ന് പോവാറുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ച ഉദ്യോഗസ്ഥരില്‍ പലരും സി.പി.എമ്മിനെ സഹായിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിലെ തോല്‍വി ഭയന്നാണ് ഇതെല്ലാം സി.പി.എമ്മിന് കാണിക്കേണ്ടി വരുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ക്ക് കമ്മീഷനോടുള്ള വിശ്വാസ്യത നഷ്ടപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.