Culture

സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് മന്ത്രി ജലീലിന്റേത്- മുല്ലപ്പള്ളി

By Test User

October 16, 2019

സര്‍വകലാശാല പരീക്ഷകളുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികളാണ് മന്ത്രി കെ.ടി.ജലീലിന്റേതെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അദാലത്തുകളിലൂടെ മാര്‍ക്ക് ദാനം പോലുള്ള സുപ്രധാന തീരുമാനങ്ങള്‍ എടുത്തതിന് ഒരു ന്യായീകരണവുമില്ല. പഠിക്കാന്‍ മിടുക്കന്‍മാരും മിടുക്കികളുമായ നിരവധി വിദ്യാര്‍ത്ഥികളെ മറികടന്നാണ് അനധികൃതമായി അനര്‍ഹര്‍ക്ക് മന്ത്രി മാര്‍ക്ക് ദാനം നല്‍കുന്നത്. മാര്‍ക്ക് ദാനം നല്‍കിയല്ല മന്ത്രി മാനുഷിക പരിഗണന പ്രകടിപ്പിക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.

ചുമതലയുള്ള വകുപ്പ് മന്ത്രിയാണെങ്കിലും സര്‍വകലാശാലയുടെ സ്വയംഭരണ അവകാശത്തിലും നീതിപൂര്‍വ്വമായ ഭരണ നിര്‍വ്വഹണത്തിലും കൈകടത്താന്‍ വിദ്യാഭ്യാസമന്ത്രിക്ക് ഒരു അവകാശവുമില്ല അദ്ദേഹം പറഞ്ഞു.മന്ത്രി ജലീലിന്റെ െ്രെപവറ്റ് സെക്രട്ടറിയെ അദാലത്തുകളില്‍ പങ്കെടുക്കാന്‍ ചുമതലപ്പെടുത്തിയതിന് പിന്നിലും വന്‍ക്രമക്കേടുണ്ട്. സര്‍വകലാശാല നിയമങ്ങള്‍ക്കും നഴ്‌സിംഗ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായി ബി.എസ്.സി നേഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്കും സാങ്കേതിക സര്‍വകലാശാലയിലെ തോറ്റ വിദ്യാര്‍ത്ഥികള്‍ക്കും അഞ്ച് മാര്‍ക്ക് വീതം ദാനം ചെയ്യാനുള്ള തീരുമാനവും പുനഃപരിശോധിക്കേണ്ടതാണെന്നും ഉന്നതവിദ്യാഭ്യാസ മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ സമഗ്രമായ ഒരു അന്വേഷണം ആവശ്യമാണെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.