തിരുവനന്തപുരം: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകത്തിന് രാഷ്ട്രീയമാനമില്ലെന്നും നടന്നത് ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലാണെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. നടന്നത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലും പറഞ്ഞു. പൊലീസ് തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും ഷാഫി പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് രാഷ്ട്രീയ കൊലപാതകമല്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്. 10 പേരാണ് ആയുധങ്ങളുമായി കൊല്ലപ്പെട്ടവരെ ആക്രമിക്കുന്നത്. എല്ലാവരുടെയും കൈയില്‍ ആയുധമുണ്ട് എന്നതും രാഷ്ട്രീയ കൊലപാതകമല്ലെന്ന സൂചനയാണ് നല്‍കുന്നതെന്നാണ് പൊലീസ് നിഗമനം.