kerala

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍

By web desk 1

October 26, 2021

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ വിഷയത്തില്‍ തന്റെ ആശങ്ക സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് ഗവര്‍ണര്‍ അറിയിച്ചു. വിഷയത്തില്‍ ആശങ്കയറിയിച്ച് പലരും തന്നെ കാണാന്‍ വന്നിരുന്നെന്നും അക്കാര്യം സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പഴയതാണെന്നത് യാഥാര്‍ത്ഥ്യമാണ്. അവിടെ പുതിയ ഡാം വേണം. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജല തര്‍ക്കങ്ങളില്‍ ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ്. തമിഴ്നാടുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നമ്മളെപ്പോഴും നല്ലത് സംഭവിക്കുമെന്ന പ്രതീക്ഷയോടെ ഇരിക്കണം.