kerala

മൂന്ന് ഷട്ടറുകള്‍ തുറന്നിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പ് 138 അടിക്ക് മുകളില്‍ തന്നെ

By web desk 1

October 30, 2021

ഇടുക്കി: മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടര്‍ തുറന്നിട്ടും ജലനിരപ്പ് 138 അടിക്കു മുകളില്‍ തന്നെ. ഇന്നലെ രാത്രി മൂന്നാമത്തെ ഷട്ടറും തുറന്നിട്ട് തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിരുന്നു. പെരിയാറിലെ ജലനിരപ്പ് ഒന്നര അടിയോളം ഉയര്‍ന്നിട്ടുണ്ട്.

സെകന്റില്‍ 825 ഘനയടി വെള്ളമാണ് ഇപ്പോള്‍ സ്പില്‍ വേ വഴി പുറത്തേക്ക് പോവുന്നത്.

ജലനിരപ്പ് ഉയര്‍ന്നു തന്നെ നില്‍ക്കുന്നതിനാല്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.