മുംബൈ: പൂനെയില്‍ വസ്ത്രഗോഡൗണില്‍ തീപിടിച്ച് അഞ്ചു പേര്‍ മരിച്ചു. ഉരുളി ദേവാച്ചി ഗ്രാമത്തിലെ ഗോഡൗണിലാണ് തീപിച്ച് അഞ്ചു ജീവനക്കാര്‍ മരിച്ചത്. തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.

പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് സംഭവം. തീപിടിക്കുമ്പോള്‍ ജീവനക്കാര്‍ ഉറക്കത്തിലായിരുന്നു. പരിക്കേറ്റവരെ സമീപത്തുള്ള ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

എന്നാല്‍ തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. 4ഫയര്‍ എഞ്ചിനുകളാണ് തീയണക്കാനുള്ള ശ്രമം നടത്തുന്നത്.