മുംബൈ: നാവികസേനയുടെ യുദ്ധക്കപ്പല്‍ ഐഎന്‍സ് ബത്വ മുംബൈ ഡോക്‌യാര്‍ഡില്‍ മറിഞ്ഞ് രണ്ട് നാവികര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അഴിച്ചുപണിക്കു ശേഷം ഡ്രൈഡോക്കില്‍ നിന്ന് കടലിലേക്ക് ഇറക്കവെ കപ്പല്‍ ഒരുവശത്തേക്ക് മറിയുകയായിരുന്നു. ഡോക്‌ബ്ലോക്ക് സംവിധാനത്തിന്റെ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പടിഞ്ഞാറന്‍ നാവിക കമാന്‍ഡിന്റെ പ്രധാന യുദ്ധക്കപ്പലുകളിലൊന്നാണ് ഐഎന്‍എസ് ബത്വ. ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ് ഈ യുദ്ധക്കപ്പല്‍. 3850 ടണ്‍ ഭാരമുള്ള കപ്പലിന് മണിക്കൂറില്‍ 56 കിലോമീറ്ററാണ് പരമാവധി വേഗം.

ins-betwa-toppled_650x400_51480952628