crime

സഹോദരങ്ങളായ നാല് കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പീഡനം നടന്നിട്ടുണ്ടെന്ന് പൊലീസ്

By Test User

October 19, 2020

മുംബൈ: സഹോദരങ്ങളായ നാല് കുട്ടികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പൊലീസ് ബലാത്സംഗക്കുറ്റം ചുമത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവില്‍ ഒക്ടോബര്‍ 16നാണ് ഞെട്ടിക്കുന്ന സംഭവം കൊലപാതകം നടന്നത്. സാഹചര്യത്തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസില്‍ ബലാത്സംഗക്കുറ്റം ചുമത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, കൊലപാതകം നടന്ന് നാല് ദിവസം പിന്നിടുമ്പോഴും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. രണ്ട് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമാണ് മരിച്ചത്. പെണ്‍കുട്ടികള്‍ക്ക് 13, ആറ് വയസും ആണ്‍കുട്ടികള്‍ക്ക് 11, എട്ട് വയസുമാണ് ഉണ്ടായിരുന്നത്.

ഒക്ടോബര്‍ 15ന് രാത്രിയോടെ കൊലപാതകം നടന്നതായാണ് പൊലീസിന്റെ നിഗമനം. കുട്ടികളെ വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച കോടാലിയും ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.സംഭവ ദിവസം കുട്ടികളുടെ മാതാപിതാക്കള്‍ മൂത്ത മകനെയും കൂട്ടി ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോയിരുന്നു.

അതിനിടെ, ഇതുവരെ പ്രതികളെ പിടികൂടാത്തതില്‍ പൊലീസിനെതിരെ ജനരോഷം ശക്തമാവുകയാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നുമായിരുന്നു ഐജിയുടെ പ്രതികരണം.