മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ റയിലിലേക്ക് മണ്ണിടിച്ചിലും വെള്ളം കയറലും കാരണം് കൊങ്കണ്‍ പാതയില്‍ തീവണ്ടിഗതാഗതം തടസ്സപ്പെട്ടു. പലയിടത്തായി പാളത്തിലേക്ക് മണ്ണിടിഞ്ഞുവീണ് മുംബൈയിലേക്കുള്ള മൂന്നു തീവണ്ടിപ്പാതകളും തടസപ്പെട്ടിരിക്കുകയാണ്. മുബൈയിലെ പരിസര പ്രദേശങ്ങളില്‍ റെയില്‍പാതയില്‍ വീണ മണ്ണുകള്‍ പൂര്‍ണമായി നീക്കം ചെയ്യാന്‍ സാധിക്കാത്തക് തീവണ്ടി ഗതാഗതത്തിന് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്.
റെയില്‍പ്പാതകളിലെ മണ്ണിടിച്ചിലിനെത്തുടര്‍ന്ന് 12 ട്രെയിനുകള്‍ റദ്ദാക്കുകയും പല ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്. കന്യാകുമാരി-മുംബൈ സി.എസ്.ടി. ജയന്തി ജനത, നാഗര്‍കോവിലില്‍നിന്ന് തിരുനെല്‍വേലി വഴിയുള്ള മുംബൈ സി.എസ്.ടി. എക്സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍ -ലോകമാന്യ തിലക് നേത്രാവതി എക്‌സ്പ്രസ്, സംക്രാന്തി എക്‌സ്പ്രസ്, ഹാപ്പ, കുര്‍ള എക്സ്പ്രസും യാത്രയവസാനിപ്പിച്ചു.
മുബൈ കനത്ത മഴ; കൊങ്കണ്‍ വഴി ഇന്ന് ക്യാന്‍സല്‍ ചെയ്ത ട്രെയിനുകള്‍

Be the first to write a comment.