kerala

സിഎച്ചിന്റെ ജന്മനാട്ടില്‍ നിന്ന് ഉദിച്ചുയരാന്‍ ആകട്ടെ; അനഘയ്ക്ക് ആശംസകള്‍ നേര്‍ന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍

By Test User

November 18, 2020

മലപ്പുറം: അത്തോളിയില്‍ മുസ്‌ലിംലീഗ് ടിക്കറ്റില്‍ മത്സരിക്കുന്ന അനഘ നരിക്കുനിക്ക് ആശംസകള്‍ അറിയിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവ്വര്‍ അലി ശിഹാബ് തങ്ങള്‍. സിഎച്ചിന്റെ ജന്മനാട്ടില്‍ പുതിയ ചരിത്രം തീര്‍ക്കാന്‍ അനഘയ്ക്ക് ആകട്ടെ എന്നും തങ്ങള്‍ ആശംസിച്ചു. ഫേസ്ബുക്കിലാണ് തങ്ങളുടെ പ്രതികരണം.

മുനവ്വര്‍ അലി തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്

ഇത് അനഘ നരിക്കുനി; അത്തോളിയില്‍ സി എച്ചിന്റെ ജന്മനാട്ടില്‍ പുതിയ ചരിത്രം തീര്‍ക്കാന്‍ നിയുക്തയായ പ്രതിഭ.

അത്തോളിയില്‍ ജനറല്‍ വനിത സീറ്റിലാണ് ഹരിതയുടെ സംസ്ഥാന സെക്രട്ടറിയും പ്രഭാഷകയുമായ അനഘ ജനവിധി തേടുന്നത്.

ബഹുസ്വരതയുടെ നിലനില്പായ, മതേതര മൂല്യങ്ങളാണ് മുസ്ലിം ലീഗിന്റെ പ്രഖ്യാപിത നിലപാട്.കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്ക് അത്തോളി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന അനഘ നരിക്കുനി അതിന്റെ നേര്‍ചിത്രമാണ്.

ഈ പോരാട്ടത്തില്‍ ഉദിച്ചുയരാന്‍ സഹോദരിക്ക് സാധിക്കട്ടെ.. വിജയാശംസകള്‍…!!