Culture

നീതി നിഷേധിക്കപ്പെട്ട മഅ്ദനിക്ക് പിന്തുണ: യൂത്ത് ലീഗ്

By chandrika

February 28, 2018

 

നീതി നിഷേധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിയുടെ വിേേമാചനത്തിന് സര്‍വ്വ പിന്തുണയുമുണ്ടെന്ന് മുസ്ലിം യൂത്ത് ലീഗ് കേരള സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറളി ശിഹാബ് തങ്ങള്‍.

രാജ്യത്തെ ഏതൊരു പൗരന്റെയും അവകാശങ്ങളും സ്വാതന്ത്രവും സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട ഭരണകൂടം അത് നിഷേധിച്ചു കൂടാ. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവക്കുള്ള സംരക്ഷണം, വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം, എന്നിങ്ങനെ നീളുന്നു മനുഷ്യാവകാശങ്ങളുടെ പട്ടിക. എന്നാല്‍ രാജ്യത്തെ ദളിത്‌ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ന് ഇതെല്ലാം നിഷേധിക്കപ്പെടുന്നു. അതിന്റെ ജീവിച്ചിരിക്കുന്ന ഉദാഹരണമാണ് മഅദനി, വിചാരണ തടവുകാരനായി ദശകങ്ങളാണ് ജയിലഴിക്കുള്ളില്‍ കഴിയേണ്ടി വന്നത്. മാറി മാറി വന്ന ഗവണ്‍മെന്റുകള്‍ ഭരണകൂട ഭീകരതയുടെ വികൃത മുഖം വ്യക്തമാക്കുന്ന രീതിയിലാണ് ഈ വിഷയം കൈകാര്യം ചെയ്തത്.

നീതി നിഷേധിക്കപ്പെട്ട് കഴിയുന്ന മഅദനിയുടെ വിമോചനത്തിനായി പി.ഡി.പി നടത്തുന്ന സമരത്തിന് യൂത്ത് ലീഗിന്റെ എല്ലാ വിധ പിന്തുണയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.