Connect with us

kerala

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; മുസ്‌ലിം ലീഗിന്റെ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28 ന്‌

കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

Published

on

വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്കായുളള മുസ്ലിംലീഗിന്റെ പുനരധിവാസ പദ്ധതിയ ഭാഗമായ വീടുകളുടെ ആദ്യഘട്ട കൈമാറ്റം ഫെബ്രുവരി 28-ന്. 50 വീടുകളാണ് ആദ്യഘട്ടത്തിൽ കൈമാറുക. കഴിഞ്ഞ വർഷം സെപ്റ്റംബർ ഒന്നിനാണ് ദുരന്തബാധിതർക്കായുളള ലീഗിന്റെ 105 വീടുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചത്.

മേപ്പാടി പഞ്ചായത്തിലെ തൃക്കൈപ്പറ്റ വെളളിത്തോട് പ്രദേശത്ത് നേരത്തെ വാങ്ങിയ 11 ഏക്കർ സ്ഥലത്താണ് വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നത്. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളാണ് വീടുകൾക്ക് തറക്കല്ലിട്ടത്. ദുരന്തബാധിതരുടെ അഭ്യർത്ഥന പ്രകാരമാണ് മേപ്പാടി പഞ്ചായത്തിൽ തന്നെ പദ്ധതിക്കായി സ്ഥലം വാങ്ങിയത്. മൂന്ന് കിടപ്പുമുറികളും അടുക്കളയും മറ്റ് സൗകര്യങ്ങളും ഉൾപ്പെടുന്നതാണ് വീടിന്റെ ഘടന. ശുദ്ധജലവും വൈദ്യുതിയും വഴിയും ഉറപ്പാക്കിയാണ് വീടുകൾക്കായുളള സ്ഥലം ഏറ്റെടുത്തത്.

kerala

പാലക്കാട്ടെ ഒന്‍പത് വയസുകാരിക്ക് കൃത്രിമ കൈ; സംവിധാനമൊരുക്കി വി.ഡി സതീശന്‍

ഏത് ആശുപത്രിയിലാണെങ്കിലും കുട്ടിയുടെ ചികിത്സക്ക് വേണ്ട ഇടപെടല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Published

on

പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സപിഴവ് മൂലം വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിക്ക് സഹായവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കുട്ടിയ്ക്ക് കൃത്രിമ കൈവെച്ച് നല്‍കുന്നതിനുള്ള ചെലവ് പൂര്‍ണമായും ഏറ്റെടുക്കുമെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാഗ്ദാനം. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണില്‍ വിളിച്ച് പ്രതിപക്ഷ നേതാവ് അറിയിച്ചത്. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിന് നന്ദി അറിയിച്ച് കുടുംബം രംഗത്തെത്തി. ഏത് ആശുപത്രിയിലാണെങ്കിലും കുട്ടിയുടെ ചികിത്സക്ക് വേണ്ട ഇടപെടല്‍ നടത്താമെന്നാണ് പ്രതിപക്ഷ നേതാവ് ഫോണില്‍ വിളിച്ച് പറഞ്ഞത് എന്ന് കുട്ടിയുടെ മാതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

വിനോദിനിയുടെ ചികിത്സയുമായി മുന്നോട്ട് പോകാന്‍ ആത്മവിശ്വാസം നല്‍കുന്നതാണ് വി ഡി സതീശന്റെ ഇടപെടല്‍ എന്നും കുടുംബം വ്യക്തമാക്കി. ചികിത്സാപിഴവ് മൂലം വലതുകൈ നഷ്ടപ്പെട്ട വിനോദിനി പുതുവര്‍ഷത്തിലും സ്‌കൂളില്‍ പോകാനാവാതെ വീട്ടില്‍ തന്നെ കഴിയുകയാണെന്ന വാര്‍ത്ത വന്നതിന് പിന്നാ ലെയാണ് ഇടപെടല്‍. കഴിഞ്ഞ സെപ്തംബര്‍ 24ന് സഹോദരനൊപ്പം കളിക്കുന്നതിനിടെയായിരുന്നു ഒമ്പതു വയസുകാരി വിനോദിനി നിലത്തു വീണ് അപകടം സംഭവിച്ചത്. വലതു കൈയൊടിഞ്ഞതിനാല്‍ അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലും പാലക്കാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ജില്ലാ ആശുപത്രിയില്‍ നിന്നു കൈക്ക് പ്ലാസ്റ്ററിടുകയും ചെയ്തു. കൈവിരലുകളില്‍ കുമിള പൊങ്ങിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചുമാറ്റേണ്ടി വരികയായിരുന്നു. സംഭവത്തിന് പിന്നാലെ വിനോദിനിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ര ണ്ടുലക്ഷം രൂപ മാത്രമാണ് കിട്ടിയത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സര്‍ക്കാരും ആരോഗ്യവകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആ രോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ടുലക്ഷം രൂപ ധനസഹായം നല്‍കിയത്. കൃതിമകൈവെക്കാന്‍ ധനസഹായം വേണമെന്നാവശ്യപ്പെട്ട് ജില്ലാകലക്ടര്‍ മുഖേന മുഖ്യമന്ത്രിക്ക് കുട്ടിയുടെ രക്ഷിതാക്കള്‍ നിവേദനം നല്‍കിയെങ്കിലും ഇത് വരെ യാതൊരു മറുപടിയും ലഭിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവ് സഹായ ഹസ്തവുമായി മുന്നോട്ടുവന്നത്.

Continue Reading

kerala

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രചരണങ്ങള്‍ക്ക് മൗനാനുവാദം നല്‍കുന്ന സിപിഎം; എല്‍ഡിഎഫ് ഘടകകക്ഷികള്‍ക്കുള്ളില്‍ അതൃപ്തി

വെള്ളാപ്പള്ളിയുടെ പല വിദ്വേഷ നിലപാടുകളിലും എതിര്‍പ്പ് രേഖപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് വലിഞ്ഞിരുന്നു.

Published

on

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അതിരുവിട്ട് വിദ്വേഷ പ്രചരണം നടത്തുമ്പോള്‍ എല്‍ഡിഎഫിലെ ഘടകകക്ഷികള്‍ക്കുള്ളില്‍ സിപിഎം നേതൃത്വം മൗനം പാലിക്കുന്നതില്‍ അതൃപ്തി. അതേസമയം, വെള്ളാപ്പള്ളിക്കെതിരെ ഡിവൈഎഫ്‌ഐ കൂടി രംഗത്ത് വന്നതോടെ വര്‍ഗ്ഗ ബഹുജന സംഘടനകള്‍ക്കിടയിലും അതൃപ്തി ഉണ്ടെന്ന് വ്യക്തമാവുകയാണ്.

വെള്ളാപ്പള്ളിയുടെ വര്‍ഗീയ പരാമര്‍ശങ്ങള്‍ തുടങ്ങിയിട്ട് മാസങ്ങള്‍ ഏറെയായി. വെള്ളാപ്പള്ളിയുടെ ഇത്തരം വര്‍ഗീയ പരാമര്‍ശങ്ങളും അതിനു സിപിഎം നല്‍കിയ മൗനാനുവാദവും എല്ലാം തെരഞ്ഞെടുപ്പ് തോല്‍വിയുടെ ആക്കം കൂട്ടിയിട്ടുണ്ടെന്നാണ് ഘടകകക്ഷികളുടെ വെളിപ്പടുത്തലുകള്‍. വെള്ളാപ്പള്ളിയുടെ പല വിദ്വേഷ നിലപാടുകളിലും എതിര്‍പ്പ് രേഖപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം പിന്നോട്ട് വലിഞ്ഞിരുന്നു. എതിര്‍പ്പ് ഉണ്ടെങ്കിലും പരസ്യമായി അത് പറയുന്നതിന് ഉള്ള ആശങ്കയാണ് പല പാര്‍ട്ടിയെയും പിന്നോട്ട് വലിക്കുന്നതിന് കാരണം. മുഖ്യമന്ത്രിയുമായി വെള്ളാപ്പള്ളി അടുത്ത ബന്ധം പുലര്‍ത്തുന്നത് കൊണ്ട് കാര്യമായ എതിര്‍ സ്വരങ്ങള്‍ പരസ്യമായി ഘടകക്ഷികളില്‍ നിന്ന് പുറത്തുവന്നില്ല. വെള്ളാപ്പള്ളിയോടുള്ള സിപിഎമ്മിന്റെ അയഞ്ഞ സമീപനം മാറ്റണം എന്ന ആവശ്യം സിപിഐ ക്ക് പിന്നാലെ മറ്റ് ഘടകകക്ഷികള്‍ക്കുള്ളിലും ഉണ്ട്.

 

Continue Reading

kerala

ചികിത്സയിലിരിക്കെ രോഗി അക്രമാസക്തനായി; തടയാനെത്തിയ പോലീസുകാരന് പരിക്ക്

ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) സിവില്‍ പോലീസ് ഓഫീസര്‍ ജെറിന്‍ വില്‍സനാണ് പരിക്കേറ്റത്.

Published

on

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുണ്ടായിരുന്ന രോഗിയുടെ ആക്രമണത്തില്‍ പോലീസുകാരന് പരിക്ക്. ആശുപത്രിയുടെ സുരക്ഷയ്ക്കായി പോലീസ് നിയോഗിച്ച സ്‌റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് (എസ്‌ഐഎസ്എഫ്) സിവില്‍ പോലീസ് ഓഫീസര്‍ ജെറിന്‍ വില്‍സനാണ് പരിക്കേറ്റത്.

ചികിത്സയിലിരുന്ന രോഗി ബഹളം ഉണ്ടാക്കിയതിന് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധു ഗെയിറ്റിലെത്തി. രോഗിയുടെ സമീപത്തെത്തി ബഹളം വെയ്ക്കരുതെന്ന് പറഞ്ഞപ്പോള്‍ മൂര്‍ച്ചയുള്ള ആയുധവുമായി ഇയാള്‍ ആക്രമിക്കുകയായിരുന്നു. കൈക്കും നെഞ്ചിനും പരിക്കേറ്റ ജെറിനെ അത്യാഹിതവിഭാഗം തീവ്രപരിചരണ യൂണിറ്റില്‍ പ്രവേശിപ്പിച്ചു.

ആക്രമണത്തില്‍ കൈക്ക് കുത്തേല്‍ക്കുകയും നെഞ്ചിനും വയറിനും ചവിട്ടേല്‍ക്കുകയും ചെയ്തു. കൈക്കേറ്റ പരിക്ക് ഗുരുതരമല്ല. നെഞ്ചിനേറ്റ ചവിട്ടില്‍ വാരിയല്ലകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്നും ഗാന്ധിനഗര്‍ എസ്എച്ച്ഒ ടി. ശ്രീജിത്ത് പറഞ്ഞു. അക്രമാസക്തനായ രോഗിയെ പ്രത്യേക വിഭാഗത്തിലേക്ക് മാറ്റി.

Continue Reading

Trending