താപനില കുത്തനെ താഴ്ന്നതോടെ മേഖലയുടെ പുല്‍മേടികളില്‍ വ്യാപകമായി മഞ്ഞുവീഴ്ച ഉണ്ടായി. ലക്ഷ്മി എസ്‌റ്റേറ്റിലും ചൊക്കനാടും കുറഞ്ഞ താപനില 4 ഡിഗ്രി സെല്‍ഷ്യസായപ്പോള്‍, സെവന്‍മലയില്‍ 5 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മൂന്നാറില്‍ 6 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു കുറഞ്ഞ താപനില. മഴ പൂര്‍ണമായി മാറിയ സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ താപനില പൂജ്യത്തിനും താഴെയെത്താന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.
ശക്തമായ തണുപ്പ് വിനോദസഞ്ചാര മേഖലയ്ക്ക് പുതുഉണര്‍വ് നല്‍കിയിട്ടുണ്ട്. ക്രിസ്മസ്-പുതുവത്സര അവധിയോടനുബന്ധിച്ച് തണുപ്പ് ആസ്വദിക്കാന്‍ മൂന്നാറിലേക്കുള്ള സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ചുവരികയാണ്.