kerala

ഇടുക്കി ചിന്നക്കനാലിന് സമീപം ജീപ്പ് മറിഞ്ഞ് എട്ട് തൊഴിലാളികൾക്ക് പരിക്ക്

By webdesk15

October 07, 2023

മൂന്നാർ ചിന്നക്കനാലിന് സമീപം ജീപ്പ് മറിഞ്ഞ് എട്ട് പേർക്ക് പരിക്കേറ്റു. സൂര്യനെല്ലിയിൽ നിന്നും തൊഴിലാളികളുമായി പോയ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. സൂര്യനെല്ലിയ്ക്ക് സമീപം പപ്പാത്തിച്ചോലയിലെ ഏലമുടി ഭാഗത്താണ് അപകടം ഉണ്ടായത്.പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.jeep ഡ്രൈവർ ഉൾപ്പെടെ 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം 100 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നുവെന്ന് തൊഴിലാളികൾ പറഞ്ഞു.