kerala

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാത്തതിന് കൊലപാതകം; അമ്പൂരി രാഖി കൊലക്കേസില്‍ മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം തടവ്; നാലര ലക്ഷം വീതം പിഴ

By webdesk14

June 09, 2023

തിരുവനന്തപുരം: അമ്പൂരി രാഖി കൊലക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. അമ്പൂരി തട്ടാന്‍മുക്ക് സ്വദേശികളായ അഖില്‍, സഹോദരന്‍ രാഹുല്‍, സുഹൃത്ത് ആദര്‍ശ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ പ്രതികള്‍ നാലരലക്ഷം രൂപ വീതം പിഴയും ഒടുക്കണം.

അഖിലുമായി പ്രണയത്തിലായിരുന്ന രാഖി ബന്ധത്തില്‍ നിന്ന് പിന്മാറത്തതാണ് കൊലപാതകത്തിന് കാരണം. 2019 ജൂലൈ 21നാണ് രാഖിയെ കൊലപ്പെടുത്തിയത്. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്.

അഖിലും രാഖിയും 5 വര്‍ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍ മറ്റൊരു യുവതിയുമായി അഖിലിന്റെ വിവാഹം ഉറപ്പിച്ചു. ഇത് രാഖി എതിര്‍ത്തതോടെയാണ് കൊലപാതകം ആസുത്രണം ചെയ്തത്.