india

ഭര്‍ത്താവിനെ പത്ത് കഷണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു: കേസ്, അറസ്റ്റ്

By Chandrika Web

November 28, 2022

ശ്രദ്ധ വാക്കര്‍ കേസ് നാടിനെ നടുക്കിയിരിക്കവെ ഡല്‍ഹിയില്‍ മറ്റൊരുസംഭവത്തില്‍ ഭാര്യ ഭര്‍ത്താവിനെ പത്ത് കഷണമാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചതായി കേസ്. ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവം ഇന്നാണ ്പുറത്തുവന്നത്. തന്റെ സ്വര്‍ണാഭരണം ഭര്‍ത്താവ് മുന്‍ഭാര്യക്കായി വിറ്റുവെന്നതാണ് കുറ്റം. മുന്‍വിവാഹത്തിലെ മകനുമൊത്താണ് ഭാര്യ ഈകൃത്യം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ഇരുവരും കുറ്റം സമ്മതിച്ചു.

കിഴക്കന്‍ ഡല്‍ഹിയിലാണ ്പുതിയ സംഭവം. ദാസ് ആണ് കൊല്ലപ്പെട്ടയാള്‍.

പൂനത്തിനെയും മകന്‍ ദീപക്കിനെയും അറസ്റ്റ് ചെയ്തു. ഭര്‍ത്താവിന് മദ്യം നല്‍കിയിട്ടായിരുന്നു കൊലപാതകം. പൂനത്തിന്റെ മുന്‍ഭര്‍ത്താവ് കാന്‍സര്‍ബാധിച്ച് മരിച്ചതിന് ശേഷമായിരുന്നു ഈ വിവാഹം. ഡല്‍ഹി മെഹ്‌റോളിയില്‍ കൂടെത്താമസിച്ചിരുന്ന യുവതിയെ അഫ്താബ്വ പൂനവാല എന്നയാള്‍ 35 കഷണമാക്കിയ സംഭവത്തിന് തൊട്ടുടനെയാണ് ഈ സംഭവം.