crime

തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം കാസര്‍കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ കണ്ടെത്തി

By web desk 1

November 02, 2021

കാസര്‍കോട്: തിരുവനന്തപുരം സ്വദേശിയെ കാസര്‍ക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂര്‍ ബാബുവിന്റെ മകന്‍ ബി സജിത് (28) ആണ് മരിച്ചത്. കാസര്‍കോട് തളങ്കര നുസ്രത് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണ് മൃതദേഹം കണ്ടത്.

വയറിന്റെ വലതുഭാഗത്ത് മുറിവേറ്റ പാടുണ്ട്. കൊലപാതകമെന്ന് സംശയിക്കുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംഭവത്തില്‍ സജിതിന്റെ തൊട്ടടുത്ത മുറിയില്‍ താമസിച്ച രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാസര്‍കോട് പെയിന്റിങ് തൊഴിലാളിയാണ് സജിത്. കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് മൂന്നു മാസം മുമ്പാണ് തിരികെയെത്തിയത്.