kerala

ബാലരാമപുരത്തെ രണ്ടരവയസ്സുകാരിയുടെ കൊലപാതകം; പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

By webdesk18

January 31, 2025

തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസ്സുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഹരികുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സംഭവത്തില്‍ അമ്മാവന്‍ ഹരികുമാറിന്റെ അറസ്റ്റ് ഇന്നലെ വൈകിട്ടോടെ പൂര്‍ത്തിയാക്കിയിരുന്നു.

കുട്ടിയുടെ അമ്മ ശ്രീതുവുമായുള്ള വ്യക്തി വൈരാഗ്യമാണ് കൊലക്ക് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍. ഇന്നലെ പുലര്‍ച്ചെയാണ് രണ്ട് വയസുകാരിയെ വീടിന് സമീപത്തെ കിണറ്റില്‍ ജീവനോടെ എറിഞ്ഞ് കൊലപ്പെടുത്തിയത്. കേസില്‍ മാതൃസഹോദരനല്ലാതെ മറ്റാര്‍ക്കും പങ്കില്ലന്നാണ് നിലവില്‍ പൊലീസ് നിഗമനം.

ചോദ്യം ചോയ്യലിന് ശേഷം അച്ഛനെയും മുത്തശ്ശിയെയും ഇന്നലെ വിട്ടയച്ചിരുന്നു. എമ്മാല്‍ അമ്മ ശ്രീതുവിനെ ഏറ്റടുക്കാന്‍ ആരും എത്താത്തതിനാല്‍ പൂജപ്പുരയിലുള്ള സര്‍ക്കാരിന്റെ മഹിളാ മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അമ്മയെ ഇനി ഉടന്‍ തന്നെ ചോദ്യം ചെയ്യേണ്ട എന്നാണ് പൊലീസ് തീരുമാനം.