crime

ലൈംഗികമായി ഉപദ്രവിച്ച പിതാവിനെ മകള്‍ വെട്ടിക്കൊന്നു

By web desk 1

November 24, 2021

ബംഗളൂരു: ലൈംഗിക പീഡനത്തിന് തുനിഞ്ഞ പിതാവിനെ മകള്‍ വെട്ടിക്കൊലപ്പെടുത്തി. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ബിഹാര്‍ സ്വദേശിയായ ദീപകാണ് (45) വെട്ടേറ്റു മരിച്ചത്. ബംഗളൂരുവിലാണ് സംഭവം. ഇതേ തുടര്‍ന്ന് പ്രായപൂര്‍ത്തിയാവാത്ത മകളെയും സുഹൃത്തുക്കളെയും യലഹങ്ക ന്യൂ ടൗണ്‍ പൊലീസ് പിടികൂടി.

മദ്യപിച്ചെത്തുന്ന ഇയാള്‍ പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുക പതിവായിരുന്നു. ഭാര്യ പലവട്ടം ഇത് ചോദ്യം ചെയ്തതാണ്. കഴിഞ്ഞ തിങ്കളാഴ്ചയും ഇതുപോലെ മദ്യപിച്ചെത്തി പീഡനത്തിന് ശ്രമിച്ചപ്പോഴാണ് മകള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ശേഷം സുഹൃത്തുക്കളെ വിവരമറിയിച്ചു.

ബംഗളൂരുവില്‍ സെക്യൂരിറ്റി ജീവനക്കാരനായ ദീപകിന് ബിഹാറിലും ഒരു ഭാര്യയുണ്ട്.