Views
ഡോക്ടര്‍മാരുടെ ഭീഷണികേരളത്തോടുതന്നെ
തമിഴ്‌നാട് നാഗര്‍കോവില്‍ സ്വദേശി നാല്‍പത്താറുകാരനായ കുടുംബനാഥന്‍ മുരുകന്‍ വാഹനാപകടത്തില്‍പെട്ട് മതിയായ ചികില്‍സ ലഭിക്കാതെ മരണപ്പെട്ടിട്ട് ഒരു മാസം പിന്നിടുമ്പോഴും അദ്ദേഹത്തിനും കുടുംബത്തിനും നീതികിട്ടാന്‍ ഒരുവഴിയുമില്ലെന്ന അവസ്ഥ കേരളത്തെ സംബന്ധിച്ച് തികച്ചും വേദനാജനകം തന്നെ. കൊല്ലം, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളില്‍ പ്രവേശിപ്പിച്ചിട്ടും വെന്റിലേറ്ററില്ലെന്ന കാരണം പറഞ്ഞ് മൃതപ്രായനായ മുരുകനെ ആസ്പത്രിയിലെ ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ തിരിച്ചയച്ചതാണ് മണിക്കൂറുകള്‍ വേദന തിന്നശേഷം മരണത്തിന് കീഴടങ്ങാന്‍ നിര്‍ബന്ധിതമാക്കിയത്. അടുത്തകാലത്ത് ആരോഗ്യ മേഖലയില്‍ കേരളം ഇതുപോലെ ചര്‍ച്ച ചെയ്ത വിഷയം വേറെയുണ്ടാകില്ല. ഇതുസംബന്ധിച്ച പരാതികള്‍ക്കും പൊതുധാരണകള്‍ക്കും നിര്‍ഭാഗ്യവശാല്‍ സര്‍ക്കാര്‍ഡോക്ടര്‍മാര്‍ പറയുന്ന മറുപടി ഏറെ കൗതുകകരവും സങ്കടജനകവുമായിരിക്കുന്നു.
പൊലീസ ്അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍മാര്‍ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കൃത്രിമ ശ്വാസം നല്‍കുന്നതിനുള്ള വെന്റിലേറ്റര്‍ സംവിധാനം ഒഴിവില്ലെന്ന കാരണം പറഞ്ഞും തങ്ങളുടെ കൃത്യബോധം മറന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ മുരുകനെ മറ്റൊരു ആസ്പത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തിലെ റസിഡന്റ് ഡോക്ടര്‍, പി.ജി ഡോക്ടര്‍ എന്നിവര്‍ക്ക് പിഴവ് സംഭവിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. സ്വാഭാവികമായും ഗുരുതരമായ കുറ്റം കണക്കിലെടുത്ത് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാല്‍ ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള ഗവ. മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷനും പ്രതിഷേധ സ്വരവുമായും ഭീഷണിയുമായും രംഗത്തിറങ്ങിയിരിക്കയാണ്. ഇതുസംബന്ധിച്ച ആരോഗ്യവകുപ്പിന്റെ റിപ്പോര്‍ട്ട് ഇതുവരെയും പുറത്തുവരാത്തതും ദുരൂഹത ഉയര്‍ത്തുന്നുണ്ട്. പൊലീസിന് ഈ റിപ്പോര്‍ട്ട് ലഭിച്ചാലേ അന്വേഷണത്തില്‍ കൂടുതലായി മുന്നോട്ടുപോകാനാകുകയുള്ളൂ.
രണ്ടു കുട്ടികളുടെ പിതാവായ തമിഴ്‌നാട് സ്വദേശിയുടെ ഭാര്യക്ക് സര്‍ക്കാര്‍ മതിയായ നഷ്ടപരിഹാരം അനുവദിക്കുകയും ഭര്‍ത്താവിന്റെ മരണത്തിനുത്തരവാദികളായവര്‍ക്ക് അര്‍ഹമായ ശിക്ഷ വാഗ്ദാനം ചെയ്തിട്ടുമുണ്ട്. ഇതുസംബന്ധിച്ച് നടപടികള്‍ പുരോഗമിക്കവെയാണ് ഡോക്ടര്‍മാര്‍ സംഘടിത ശക്തിയുപയോഗിച്ച് നിയമത്തെ വെല്ലുവിളിക്കുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. രോഗിയുടെ ബന്ധുക്കളോട് കാര്യങ്ങള്‍ പറഞ്ഞുമനസ്സിലാക്കി എത്രയും പെട്ടെന്ന് ജീവന്‍ രക്ഷിക്കാന്‍ വേണ്ട നടപടികളെടുക്കേണ്ടതിനുപകരം രോഗിയെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് ഡോക്ടര്‍മാര്‍ക്കെതിരായ ആരോപണം. എന്നാല്‍ തങ്ങളുടെ പിഴവല്ലെന്നും സര്‍ക്കാര്‍ ആസ്പത്രികളിലെ സൗകര്യങ്ങളുടെ അപര്യാപ്തതക്ക് ആതുരസേവകരായ തങ്ങളുടെ അംഗങ്ങളെ ബലിയാടാക്കരുതെന്നുമാണ് ഐ.എം.എ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോക്ടര്‍മാരെ അറസ്റ്റു ചെയ്താല്‍ പണിമുടക്കെന്ന ഭീഷണിയും സംഘടന ഉയര്‍ത്തിയിരിക്കയാണ്. സര്‍ക്കാരിന് അവര്‍ പണിമുടക്ക് മുന്നറിയിപ്പു നോട്ടീസും നല്‍കിക്കഴിഞ്ഞു. ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കുന്നത് അവരുടെ മനോവീര്യം തകര്‍ക്കുമെന്നാണ് സംഘടനയുടെ പക്ഷം. രോഗികളുടെ ജീവനിട്ട് പന്താടുന്ന രീതിയിലുള്ള പണിമുടക്ക് സമരത്തിനാണ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ തയ്യാറെടുത്തിരിക്കുന്നത്. എന്നാല്‍ ഇതിനെ പ്രബുദ്ധകേരളം പുച്ഛിച്ചുതള്ളുമെന്ന കാര്യം ഇവര്‍ എന്തുകൊണ്ടോ ഓര്‍ക്കാതെ പോകുകയാണ്. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഡോക്ടര്‍മാരെയാണ് ഇതിനകം പൊലീസ് ചോദ്യം ചെയ്തിരിക്കുന്നത്. കൂടുതല്‍ പേരെ ചോദ്യം ചെയ്യാനിരിക്കവെയാണ് ഡോക്ടര്‍മാരുടെ പണിമുടക്ക് ഭീഷണി. അതേസമയം തങ്ങള്‍ സ്വയം അന്വേഷണം നടത്തി റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ടെന്ന് അവര്‍ പറയുന്നു. പ്രതിതന്നെ കേസന്വേഷിച്ചാല്‍ ഉണ്ടായേക്കാവുന്ന റിപ്പോര്‍ട്ടിനെപ്പറ്റി കൂടുതല്‍ പറയേണ്ടല്ലോ.
കൂണുകള്‍പോലെ ആസ്പത്രികള്‍ മുളച്ചുപൊന്തുന്ന നമ്മുടെ നാട്ടില്‍തന്നെയാണ് മുരുകന്മാര്‍ സൃഷ്ടിക്കപ്പെടുന്നത്. രാജ്യത്ത് വാഹനാപകടങ്ങളില്‍പെട്ട് മരണമടയുന്നവരുടെ സംഖ്യയില്‍ കൊച്ചു കേരളം ഇന്ന് അഞ്ചാം സ്ഥാനത്താണ്. പ്രതിദിനം 11 പേര്‍ റോഡപകടങ്ങളില്‍പെട്ട് സംസ്ഥാനത്ത് മരണമടയുന്നുണ്ട്. വെന്റിലേറ്ററിന് സ്വകാര്യ ആസ്പത്രികള്‍ കാല്‍ ലക്ഷം രൂപവരെയാണ് ദിവസം പ്രതി ഈടാക്കുന്നത്. ഇതിനാലാണ് സര്‍ക്കാര്‍ ആസ്പത്രികളിലേക്കുള്ള സാധാരണക്കാരുടെ നെട്ടോട്ടം. അടിയന്തിര ശുശ്രൂഷ ആവശ്യമുള്ളവര്‍ക്കെങ്കിലും അത് ലഭ്യമാക്കേണ്ട ഉത്തരവാദിത്തമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് അടക്കമുള്ള ആസ്പത്രികള്‍ക്കുള്ളത്. പാലക്കാട്, കോട്ടയം പോലുള്ള മെഡിക്കല്‍ കോളജുകളില്‍ ഇന്ന് അത്യാധുനിക ഹൃദയശസ്ത്രക്രിയാസംവിധാനങ്ങള്‍ വരെയുണ്ട്. എന്നിട്ടും ഭിഷഗ്വരന്മാരുടെയും ജീവനക്കാരുടെയും രോഗികളോടുള്ള പെരുമാറ്റം തീര്‍ത്തും അരോചകമാകുന്ന അനുഭവമാണ് പൊതുവെയുള്ളത്. സര്‍ക്കാര്‍ ചെലവില്‍ പഠിച്ച് സാധാരണക്കാരന്റെ നികുതിപ്പണത്തില്‍നിന്ന് വേതനം പറ്റുന്നവര്‍ക്ക് സമൂഹത്തോടും പ്രത്യേകിച്ച് പാവപ്പെട്ടവരോടും കരുണയുണ്ടാകേണ്ടത് ധാര്‍മികമായി മാത്രമല്ല, സാങ്കേതികമായിത്തന്നെ അനിവാര്യതയാണ്. ഇത് പക്ഷേ അര്‍ഹമായതിന്റെ ഏഴയലത്തുപോലുമില്ലെന്നതിന്റെ തെളിവാണ് മുരുകന്റെ മരണവും അന്വേഷണത്തിന്റെ പേരിലുള്ള പണിമുടക്കുഭീഷണിയും.
അതേസമയം സര്‍ക്കാര്‍ ആരോഗ്യ രംഗത്തുനിന്ന് പിന്‍വാങ്ങുന്നതിനാല്‍ പലപ്പോഴും മതിയായ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ ഉണ്ടാകുന്നില്ലെന്ന പരാതിക്കും ആഴമുണ്ട്. ഡോക്ടര്‍മാരുടെയും അനസ്തറ്റിസ്റ്റുകളുടെയും നഴ്‌സുമാരുടെയും നിരവധി ഒഴിവുകളാണ് എല്ലാ സര്‍ക്കാര്‍ ആസ്പത്രികളിലുമുള്ളത്. വാഹനാപകടങ്ങളില്‍പെടുന്ന രോഗികളെ തക്കസമയത്ത് ആസ്പത്രിയിലെത്തിച്ചാല്‍ മരണ സാധ്യത 85 ശതമാനമായി കുറയുമെന്ന് പഠനം പറയുന്നു. രക്തനഷ്ടമാണ് പൊടുന്നനെയുള്ള മരണത്തിന് കാരണമാകുന്നത്. ഇതിന് തക്കസംവിധാനങ്ങള്‍ ഉണ്ടായേ മതിയാകൂ. ഇതൊക്കെയാണെങ്കിലും സാധാരണക്കാരുടെയും കൂലിപ്പണിക്കാരുടെയും കാര്യത്തില്‍ ഡോക്ടര്‍മാരുടെ അനവധാനതാഭാവം ഒന്നുവേറെതന്നെയാണ്. ലക്ഷങ്ങള്‍ കൊടുത്ത് മെഡിക്കല്‍ സീറ്റ് വാങ്ങേണ്ടിവരുന്ന വിദ്യാര്‍ഥികളില്‍ നിന്ന് രോഗീപരിലാളനയും സാമാന്യമായ നൈതികതയും പ്രതീക്ഷിക്കുക വയ്യെന്നായിരിക്കുന്നു. കേരളം നേടിയെന്നഭിമാനിക്കുന്ന പ്രാഥമികാരോഗ്യ രംഗത്തെ നേട്ടങ്ങളെയെല്ലാം ഒറ്റരാത്രികൊണ്ട് തല്ലിയൊടിക്കുന്ന കാഴ്ചയാണ് മുരുകന്റെ കാര്യത്തില്‍ നാം കണ്ടത്. അതിലേറെ കഠിനമാണ് രോഗിയുടെ ജീവന് മറ്റെന്തിനേക്കാളും വില കല്‍പിക്കാന്‍ ഭരമേല്‍പിക്കപ്പെട്ടവരുടെ കാര്യത്തില്‍ നാമിപ്പോള്‍ കേട്ടും കണ്ടുമിരിക്കുന്നത്. ഹാ, കഷ്ടമെന്നേ പറയേണ്ടൂ.
kerala
‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി
പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു
ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.
എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
india
ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.
രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സിഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു
സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
-
india2 days agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF2 days agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര്‍ മരിച്ചു
-
News2 days agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india12 hours agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
india3 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala2 days agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി
-
kerala11 hours agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്കാന് കോടതി
-
kerala3 days agoബിഎല്‍ഒയുടെ മരണം; അനീഷ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടര്‍ന്ന്; രജിത് നാറാത്ത്

