world

വാഹനപ്പെരുപ്പത്തിന് തടയിടാന്‍ അബുദാബി മൊബിലിറ്റി; മുസഫ ഷാബിയ 9ലും 12ലും മെയ് 6 മുതല്‍ പെ പാര്‍ക്കിംഗ്

By Akhila

April 30, 2026

അബുദാബി: മുസഫ ഷാബിയ 9ലും 12ലും മെയ് ആറുമുതല്‍ പെ പാര്‍ക്കിംഗ് സംവിധാനം നിലവില്‍ വരുമെന്ന് അബുദാബി മൊബൈലിറ്റി അധികൃതര്‍ അറിയിച്ചു. ഷാബിയ പത്തിലും പതിനൊന്നിലും കഴിഞ്ഞമാസം ഇതിനകം തന്നെ പെ പാര്‍ക്കിംഗ് നിലവില്‍ വന്നിട്ടുണ്ട്.

അബുദാബിയുടെ പ്രധാന താമസ കേന്ദ്രങ്ങളിലൊന്നായ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയും മുസഫ ഷാബിയയും ഏറ്റവും തിരക്കേറിയ നഗരമായി മാറിയിട്ടുണ്ട്. മുസഫ ഷാബിയ പ്രവാസികളുടെ പ്രധാന താമസ കേന്ദ്രമാണ്. അതുകൊണ്ടുതന്നെ ഇവിടെയുണ്ടായിട്ടുള്ള വാഹനപ്പെരുപ്പം എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചിരിക്കുകയാണ്.

ഇവിടെ രൂക്ഷമായ പാര്‍ക്കിംഗ് പ്രശ്‌നമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. മുസഫ ഷാബിയ 9ലും 10ലുമായി 10,205 പാര്‍ക്കിംഗുകളാണ് സജ്ജമാക്കിയിട്ടുള്ളത്. ഷാബിയ ഒമ്പതില്‍ 3,219 പാര്‍ക്കിംഗുകളും പത്തില്‍ 6,986 പാര്‍ക്കിംഗുകളുമാണുള്ളത്. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന മുസഫ ഷാബിയയില്‍ ഇത്തിഹാദ് റെയില്‍വെയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗമാണ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.