GULF

മസ്‌ക്കറ്റ് ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റ്റിവെല്‍ മെയ് 5,6 തിയ്യതികളില്‍

By webdesk14

May 01, 2023

മസ്‌കറ്റ്: മസ്‌കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരളാ വിഭാഗം ഒരുക്കുന്ന ഇന്ത്യന്‍ കമ്യുണിറ്റി ഫെസ്റ്റിവെല്‍ മെയ് 5,6 തിയ്യതികളില്‍ നടക്കും. ഇന്ത്യന്‍ അംബാസ്സഡര്‍ അമിത് നാരംഗ്, കേരള മുന്‍ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.

പരിപാടിയുടെ വിജയത്തിനായി വന്‍ഒരുക്കങ്ങളാണ് നടന്നുവരുന്നതെന്ന് ചെയര്‍മാന്‍ വില്‍സണ്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മസ്‌കറ്റ് നഗര സഭയുടെ അമറാത്ത് പാര്‍ക്കില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന പരിപാടിയില്‍ നാനൂറോളം കലാകാരന്മാര്‍ അണിനിരക്കും. ഒമാനി കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികള്‍ ഫെസ്റ്റിവലിനു കൂടുതല്‍ മികവേകും.