gulf

മസ്‌കറ്റ് കെഎംസിസി പ്രവര്‍ത്തകന്‍ ബഷീര്‍ മരണപ്പെട്ടു

By webdesk11

May 05, 2023

റൂവി: മസ്‌കറ്റ് കെഎംസിസി പ്രവര്‍ത്തകന്‍ കോഴിക്കോട് കുറ്റ്യാടി സ്വദേശി കെ വി ബഷീര്‍ (52) ഹൃദയഘാതം മൂലം മരണപ്പെട്ടു. റൂവിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണം സംഭവിച്ചത്.

സഫീറയാണ് ഭാര്യ.മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ് എന്നിവര്‍ മക്കളാണ്.മസ്‌കറ്റ് കെഎംസിസി യുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി.ഖബറടക്കം ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്‌കാര ശേഷം അമരാത്ത് ഖബര്‍ സ്ഥാനില്‍ നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.