kerala

മുസ്‌ലിം ലീഗ് ദോത്തി ചലഞ്ച്; സമ്മാനദാനം എം.ടി വാസുദേവന്‍ നായര്‍ക്ക് നല്‍കി മുനവ്വറലി തങ്ങള്‍

By webdesk13

December 22, 2022

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തന ഫണ്ട് ശേഖരണാര്‍ഥം നടത്തിയ ദോത്തി ചലഞ്ചില്‍ പങ്കാളികയാവര്‍ക്ക് ഗിഫ്റ്റായി നല്‍കുന്ന ദോത്തിയുടെ സംസ്ഥാന തല വിതരണോദ്ഘാടനം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി തങ്ങള്‍ പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു.

സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ട്രഷറര്‍ പി.ഇസ്മായില്‍ വയനാട്, വൈസ് പ്രസിഡന്റുമാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷ്‌റഫ് എടനീര്‍, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ടി.പി.എം ജിഷാന്‍ എന്നിവര്‍ സന്നിഹിതരായി.