kerala

മുസ്‌ലിംലീഗിന് 324 തദ്ദേശ തലവന്മാര്‍; മുഴുവന്‍ ജില്ലകളിലും തലവന്മാര്‍ സി.പി.എമ്മിനും കോണ്‍ഗ്രസ്സും മുസ്ലിംലീഗിനും മാത്രം

By webdesk14

January 03, 2026

ലുഖ്മാന്‍ മമ്പാട്

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്രം വിജയം നേടിയ ഇന്ത്യന്‍ യൂണിയന്‍ മുസ്്‌ലിംലീഗിന് കേരളത്തില്‍ 324 തദ്ദേശ തലവന്മാര്‍. കോണി ചിഹ്നത്തില്‍ 2843 പേരുള്‍പ്പെടെ 3203 അംഗങ്ങളെ തദ്ദേശ സ്ഥാപനങ്ങളിലേക്ക് വിജയിപ്പിച്ച് ഏറ്റവും വലിയ മൂന്നാമത്തെ കക്ഷിയായതിന്റെ തുടര്‍ച്ചയാണ് തലവന്മാരുടെ തെരഞ്ഞെടുപ്പിലും പ്രകടമായത്. എല്ലാ ജില്ലകളിലും ഇതാദ്യമായി അംഗത്വമുണ്ടാക്കിയതിനൊപ്പം എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരെയും മുസ്്‌ലിംലീഗ് നേടി. കോണ്‍ഗ്രസിനും സി.പി.എമ്മിനും മാത്രമെ ലീഗിന് പുറമെ എല്ലാ ജില്ലകളിലും തദ്ദേശ തലവന്മാരൊളളൂ.

131 ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരും 116 വൈസ് പ്രസിഡന്റുമാരും 19 ബ്ലക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും 18 ബ്ലോക്ക് വൈസ് പ്രസിഡന്റുമാരും ഒരു ജില്ലാ പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ജില്ലാ പഞ്ചായത്ത് വൈസ്് പ്രസിഡന്റുമാരും നേടിയ മുസ്്‌ലിംലീഗ് ഗ്രാമങ്ങളില്‍ മാത്രമല്ല, നഗരങ്ങളിലും ശക്തി തെളിയിച്ചു. 34 കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരെയും 568 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരെയും ലഭിച്ച മുസ്്‌ലിം ലീഗിന് ഒരു ഡെപ്യൂട്ടി മേയറും 22 നഗരസഭ ചെയര്‍പേഴ്‌സണ്‍മാരും 13 നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാരുമാണുള്ളത്. കാസര്‍ഗോഡ് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, രണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 11 പഞ്ചായത്ത് പ്രസിഡണ്ട്, ഏഴു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരാണുളളത്. കണ്ണൂര്‍ ജില്ലയില്‍ ഒരു ഡെപ്യൂട്ടി മേയര്‍, രണ്ട് നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, ഒമ്പത് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നാലു പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. വയനാട് ജില്ലയില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ഒരു നഗരസഭ ചെയര്‍പേഴ്‌സണും ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണും ഒരു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും മൂന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരും, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാരും, ഒമ്പത് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാരുമുണ്ട്.

കോഴിക്കോട് ജില്ലയില്‍ 497 അംഗങ്ങളാണ് മുസ്്‌ലിംലീഗിനുളളത്. ഇതില്‍ ഒരു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, നാലു നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍,, ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡന്റ്, മൂന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 22 പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, 18 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരാണുളളത്. മലപ്പുറം ജില്ലയില്‍ ആയിരത്തിലേറെ അംഗങ്ങളെ നേടിയ മുസ്്‌ലിംലീഗിന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്, 68 പഞ്ചായത്ത് പ്രസിഡന്റുമാര്‍, 39 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, 10 നഗരസഭ ചെയര്‍പേഴ്‌സണ്‍മാര്‍, അഞ്ച് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍ എന്നിവരാണുളളത്. (അധ്യക്ഷരെ തെരഞ്ഞെടുക്കാനുള്ള അഞ്ചിടത്തും മുസ്്‌ലിംലീഗിനാണ് മുന്‍തൂക്കം). പാലക്കാട് ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു നഗരസഭ വൈസ്‌പേഴ്‌സണ്‍, ഒരു ബ്ലോക്ക് പ്രസിഡണ്ട്, രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, എട്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 12 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.

തൃശൂര്‍ ജില്ലയില്‍ രണ്ട് ബ്ലോക്ക് വൈസ് പ്രസിഡന്റുമാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, 10 പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. എറണാകുളം ജില്ലയില്‍ മൂന്ന് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍, രണ്ട് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ഏഴ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്. (കോര്‍പ്പറേഷനിലും ഭരണപങ്കാളിത്തതിന് ധാരണയുണ്ട്). ഇടുക്കി ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് പ്രസിഡണ്ട്, ആറ് പഞ്ചായത്ത് വൈസ് പ്രസിഡന്റുമാര്‍ എന്നിവരുണ്ട്.

കോട്ടയം ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. ആലപ്പുഴ ജില്ലയില്‍ ഒരു നഗരസഭ ചെയര്‍പേഴ്‌സണ്‍, ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്നിവരുണ്ട്. (ആലപ്പുഴ നഗര സഭയില്‍ രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി, മൂന്ന് വര്‍ഷത്തിന് ശേഷം ചെയര്‍പേഴ്‌സണ്‍ ധാരണ). പത്തനംതിട്ട ജില്ലയില്‍ ഒരു നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍, (തിരുവല്ല നഗരസഭയില്‍ അവസാന രണ്ട് വര്‍ഷം ചെയര്‍പേഴ്‌സണ്‍, കൊറ്റനാട് പഞ്ചായത്തില്‍ അവസാന രണ്ട് വര്‍ഷം പ്രസിഡണ്ട് എന്നിവയില്‍ ധാരണ). കൊല്ലം ജില്ലയില്‍ കോര്‍പ്പറേഷനില്‍ പ്രാതിനിധ്യം നേടിയതിന് പുറമെ ഒരു ബ്ലോക്ക് വൈസ് പ്രസിഡണ്ട്, ഒരു പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്നിവരുണ്ട്. തിരുവനന്തപുരം ജില്ലയില്‍ കോര്‍പ്പറേഷനില്‍ രണ്ട് അംഗങ്ങളെ എത്തിച്ച് കരുത്ത് കാണിച്ച മുസ്്‌ലിംലീഗിന് ഒരു പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ലഭിച്ചു.