Connect with us

kerala

പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗ്: പി.കെ കുഞ്ഞാലിക്കുട്ടി

ലീഗിനെതിരെ സാമ്പാര്‍ മുന്നണിയുണ്ടാക്കിയപ്പോള്‍ അതിലൊരു കഷ്ണമായിരുന്നു എസ്.ഡി.പി.ഐയെന്നും ആശയപരമായ ഈ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

എല്ലാതരം വര്‍ഗീയതകള്‍ക്കുമെതിരായ ആശയ പോരാട്ടം തുടരുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പോപ്പുലര്‍ ഫ്രണ്ട് നിരോധനം സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ത്ത പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ഭൂരിപക്ഷന്യൂനപക്ഷ സൗഹൃദത്തിലൂടെ മാത്രമേ രാജ്യത്തിന് വളര്‍ച്ചയുണ്ടാകൂ എന്നതാണ് ലീഗ് നിലപാട്.

മതസൗഹാര്‍ദ്ദത്തിന് മുസ്ലിംലീഗ് വലിയ മൂല്യം കല്‍പിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ മുഖ്യ എതിരാളിയായി കാണുന്നത് മുസ്ലിംലീഗിനെയാണ്. ഐഡിയോളജിക്കലായും രാഷ്ട്രീയമായും അവരോട് പോരാടുന്ന സംഘടനയാണ് ലീഗ്. ന്യൂനപക്ഷങ്ങള്‍ക്ക് അവര്‍ ചെയ്തത് വന്‍ ദ്രോഹമാണ്. അതുകൊണ്ടാണ് അവരെ എതിര്‍ത്തത്. ഭൂരിപക്ഷ വര്‍ഗീയതക്കാണ് അവര്‍ വെള്ളവും വളവും നല്‍കുന്നത്. ഭൂരിപക്ഷ വര്‍ഗീയതക്ക് വേണ്ട മധുരമാണ് ഇവര്‍ നല്‍കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു.

വെറുപ്പിന്റെ പ്രചാരകരായി പ്രവര്‍ത്തിക്കുന്ന ആര്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകളെ പ്രവര്‍ത്തിക്കാന്‍ കേന്ദ്രം കയറൂരി വിടുന്നത് നിഷ്പക്ഷ നിലപാടല്ല. അന്തര്‍ദേശീയ തലത്തില്‍ തന്നെ വിവാദമായ പ്രസ്താവനകള്‍ നടത്തുന്ന സംഘടനകള്‍ കേന്ദ്ര ഭരണത്തിന്റെ തണലില്‍ യാതൊരു പ്രശ്‌നവുമില്ലാതെ ഇരിക്കുകയാണ്. നിര്‍ബാധം ഒരു കൂട്ടരെ വിഷലിപ്തമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ വിടുകയും മറ്റൊരു കൂട്ടരെ നിരോധിക്കുകയും ചെയ്യുന്നത് ശരിയായ നിലപാടല്ല. പോപ്പുലര്‍ ഫ്രണ്ടിന് കേരളത്തില്‍ യാതൊരു സ്വീകാര്യതയും കിട്ടിയിട്ടില്ല. മുസ്‌ലിംലീഗാണ് ഇത്തരം ശക്തികളെ ഒറ്റയ്ക്ക് എതിര്‍ത്ത് തോല്‍പിച്ചത്. ലീഗിനെതിരെ സാമ്പാര്‍ മുന്നണിയുണ്ടാക്കിയപ്പോള്‍ അതിലൊരു കഷ്ണമായിരുന്നു എസ്.ഡി.പി.ഐയെന്നും ആശയപരമായ ഈ പോരാട്ടം തുടരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഇസ്‌ലാമില്‍ തീവ്രവാദമില്ല. മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു മുസ്‌ലിം സംഘടനയും പോപ്പുലര്‍ ഫ്രണ്ടിനെ അംഗീകരിച്ചിട്ടില്ല. പോപ്പുലര്‍ ഫ്രണ്ടിനെപ്പോലുള്ള സംഘടനകള്‍ രാജ്യത്തിന് ഗുണം ചെയ്യില്ല. അതേസമയം ഭൂരിപക്ഷ വര്‍ഗീയതയെ ഊട്ടിവളര്‍ത്തുന്നതും അംഗീകരിക്കാനാവില്ല. ആശയപരമായി ഇത്തരം സംഘടനകളെ എതിര്‍ക്കണം. ആര്‍.എസ്.എസ് ഉള്‍പ്പെടെ ഭൂരിപക്ഷ സമുദായങ്ങള്‍ക്കിടയില്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ കേന്ദ്രം കണ്ടില്ലെന്ന് നടിക്കുകയാണ്. ഇന്ത്യയുടെ അഖണ്ഡത നിലനില്‍ക്കണം. വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ രാജ്യത്തിന്റെ കെട്ടുറപ്പിനെയാണ് ചോദ്യം ചെയ്യുന്നത്. നാനാത്വത്തില്‍ ഏകത്വം എന്ന ആശയത്തിന് വിലകല്‍പിച്ച് ഇന്ത്യക്കാര്‍ മുന്നോട്ട് പോകണമെന്നും അതിനെതിരെ ആര് പ്രവര്‍ത്തിച്ചാലും നേരിടണമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് യുഡിഎഫ് തരംഗം; പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും: കുഞ്ഞാലിക്കുട്ടി

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Published

on

സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും ഇ ടി മുഹമ്മദ് ബഷീര്‍ രണ്ട് ലക്ഷത്തിലധികം ഭൂരിപക്ഷത്തിന് മലപ്പുറത്ത് വിജയിക്കുമെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പൊന്നാനിയിലും സമാന ഭൂരിപക്ഷം സമദാനിക്ക് ലഭിക്കും. പൊന്നാനിയിലും മലപ്പുറത്തും ഉജ്ജ്വല വിജയം നേടും.

ബൂത്ത് തല കണക്കുകള്‍ സോഫ്റ്റ്വെയര്‍ വഴി ശേഖരിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. സംസ്ഥാനത്ത് യുഡിഎഫ് തരംഗമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

Continue Reading

kerala

ലോക്സഭ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിധിയെഴുത്താകും; വോട്ട് രേഖപ്പെടുത്തി വി.ഡി.സതീശന്‍

ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ വോട്ട് രേഖപ്പെടുത്തി. പറവൂർ കേസരി ബാലകൃഷ്ണ മെമ്മോറിയൽ കോളേജിലായിരുന്നു അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. കേരളത്തിൽ ഇരുപത് സീറ്റിലും ജയിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണുള്ളതെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായ ജനങ്ങളുടെ പ്രതിഷേധവും രോഷവുമെല്ലാം പ്രതിഫലിക്കുന്ന ഒരു തിരഞ്ഞെടുപ്പ് കൂടിയാണിത്. ദേശീയതലത്തിൽ ഇന്ത്യ മുന്നണിയിലൂടെ കോൺഗ്രസ് മികച്ച ബദലാണെന്ന തോന്നൽ ജനങ്ങളിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; പോളിങ് 20 ശതമാനം പിന്നിട്ടു

ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.

Published

on

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് തുടങ്ങി മൂന്നര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളിങ് 20 ശതമാനം കടന്നു. ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഇതുവരെ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് 20.55 ശതമാനമാണ് ഇവിടുത്തെ പോളിങ്.

വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറില്‍ പത്തനംതിട്ടയില്‍ 20% വോട്ടിംഗ് പൂര്‍ത്തിയായി. ഇതുവരെ 20.06 % പേര്‍ വോട്ടു ചെയ്തു. റാന്നി പൂഞ്ഞാര്‍, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറന്‍മുളയില്‍ 47,000 പേര്‍ വോട്ടു ചെയ്തു.

20 ലോക്‌സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിര്‍വഹിക്കുക.

 

Continue Reading

Trending