kerala

സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് നേതാക്കള്‍ വയനാട്ടിലേക്ക്‌

By webdesk14

July 30, 2024

മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ മുസ്‌ലിംലീഗ് നേതാക്കൾ വയനാട്ടിലേക്ക് പുറപ്പെട്ടു. മലവെള്ളപ്പാച്ചിലിൽ അകപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നേതാക്കൾ സന്ദർശനം നടത്തി. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം, എം.എൽ.എമാരായ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, പി.കെ ബഷീർ, ടി.വി ഇബ്രാഹിം എന്നിവരും സാദിഖലി ശിഹാബ് തങ്ങളെ അനുഗമിക്കുന്നുണ്ട്.

സർക്കാർ സംവിധാനങ്ങളുമായി നിരന്തരമായി ബന്ധപ്പെട്ട് ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നുണ്ടെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ദുരിതത്തെ അതിജീവിക്കാനുള്ള എല്ലാ പ്രവർത്തനങ്ങൾക്കും മുസ്ലിംലീഗ് പിന്തുണ നൽകും. യൂത്ത് ലീഗ് വൈറ്റ് ഗാർഡ് ഉൾപ്പെടെ സന്നദ്ധ പ്രവർത്തകർ പ്രദേശത്ത് ക്യാമ്പ് ചെയ്ത് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുകയാണ്.