Connect with us

Culture

മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ മീറ്റ് 12ന് തിരുവനന്തപുരത്ത്

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് നാഷണല്‍ കൗണ്‍സില്‍ മീറ്റിന് തലസ്ഥാനം ഒരുങ്ങുന്നു. 12ന് രാവിലെ 10ന് തമ്പാനൂര്‍ ഹോട്ടല്‍ അപ്പോളോ ഡിമോറയിലെ ഖാഇദേമില്ലത്ത് ഓഡിറ്റോറിയത്തില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ പങ്കെടുക്കും.
കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമാണ് കൂടുതല്‍ കൗണ്‍സില്‍ അംഗങ്ങള്‍ എത്തുന്നത്. രാഷ്ട്രം ഗുരുതരമായ പ്രതിസന്ധി നേരിടുന്ന പ്രത്യേക സാഹചര്യത്തില്‍ ഇന്ത്യയുടെ അഖണ്ഡതയും ഭദ്രതയും കാത്തുസൂക്ഷിക്കുക, മതേതരത്വം ഉയര്‍ത്തിപ്പിടിച്ച് ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുക എന്നീ വിഷയങ്ങളാണ് കൗണ്‍സില്‍ യോഗം പ്രധാനമായി ചര്‍ച്ച ചെയ്യുക. ഫാസിസത്തെ പ്രതിരോധിക്കാന്‍ മതേതര ജനാധിപത്യ ശക്തികളുടെ ഐക്യത്തിന്റെ പ്രസക്തിയും കൗണ്‍സില്‍ അജണ്ടയില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
വൈകിട്ട് നാലിന് തിരുവനന്തപുരം ഗാന്ധിപാര്‍ക്ക് ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.പി അബ്ദുസമദ് സമദാനി, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് എം.എല്‍.എമാര്‍, യൂത്ത്‌ലീഗിന്റെയും എം.എസ്.എഫിന്റെയും ദേശീയ, സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
ഇതാദ്യമായാണ് കേരള തലസ്ഥാനം മുസ്‌ലിംലീഗ് ദേശീയ കൗണ്‍സില്‍ മീറ്റിന് വേദിയാകുന്നത്. തിരുവനന്തപുരത്തു നിന്നുള്ള മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദിന്റെ നേതൃത്വത്തില്‍ കൗണ്‍സില്‍ യോഗവും പൊതുസമ്മേളനവും ചരിത്ര വിജയമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ജില്ലയിലെ മുസ്‌ലിംലീഗ് നേതാക്കളും പ്രവര്‍ത്തകരും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

Published

on

കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.

ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി.

Continue Reading

news

കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു

സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും…

Published

on

പാലക്കാട്: കടുവ സെന്‍സസിനിടെ കാട്ടാന ആക്രമണത്തില്‍ വനം വകുപ്പ് ജീവനക്കാരന്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ഓഫീസിലെ ബീറ്റ് അസിസ്റ്റന്റ് കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം.

ഇന്നലെ രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. സെന്‍സസിനിടെ കാട്ടാന ആക്രമിക്കാനെത്തിയതോടെ കാളിമുത്തുവും കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥനും ഓടി മാറിയിരുന്നു. എന്നാല്‍ പിന്നീട് കാളിമുത്തുവിനെ കണ്ടെത്താനായില്ല. കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചതിനെ തുടര്‍ന്ന് ആര്‍ആര്‍ടി നടത്തിയ തിരച്ചിലില്‍ പിന്നീട് കാളിമുത്തുവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Continue Reading

international

ടേക്ക് ഓഫിന് തയ്യാറെടുത്ത എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്..

Published

on

സാവോ പോളോ: ബ്രസീലിലെ സാവോ പോളോയിലെ വിമാനത്താവളത്തില്‍ ടെക് ഓഫിനൊരുങ്ങിയ എയര്‍ ബസ് വിമാനത്തില്‍ അഗ്‌നിബാധ. യാത്രക്കാര്‍ ബോര്‍ഡ് ചെയ്ത വിമാനത്തിലേക്ക് ലഗേജുകള്‍ വയ്ക്കുന്നതിനിടെയാണ് അഗ്‌നിബാധയുണ്ടായത്. ലതാം എയര്‍ലൈന്റെ വിമാനത്തിലാണ് തീ പടര്‍ന്നത്. 169 യാത്രക്കാരാണ് സംഭവ സമയത്ത് വിമാനത്തിനുള്ളിലുണ്ടായിരുന്നത്. എന്നാല്‍ വിമാനത്താവളത്തിലുണ്ടായിരുന്ന ജീവനക്കാരുടെ തക്ക സമയത്തെ ഇടപെടലില്‍ വന്‍ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.

ലഗേജ് ഹാന്‍ഡിലിംഗ് മേഖലയില്‍ നിന്നാണ് തീ പടര്‍ന്നത്. സാവോ പോളോയില്‍ നിന്ന് പോര്‍ട്ടോ അലെഗ്രേയിലേക്ക് പുറപ്പെട്ട എല്‍എ 3418 എന്ന വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. പുകയും അഗ്‌നിബാധയും ഉണ്ടാകുമ്പോഴുണ്ടാവുന്ന അലാറാം മുഴങ്ങുന്നതിനിടെ യാത്രക്കാര്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയോടുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എയര്‍ബസ് എ320 വിമാനത്തിലാണ് അഗ്‌നിബാധയുണ്ടായത്. അപകടത്തെ നിയന്ത്രിക്കാന്‍ സാധിച്ചുവെന്നും വിജയകരമായി രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചുവെന്നുമാണ് വിമാന കമ്പനി സംഭവത്തില്‍ വിശദമാക്കുന്നത്.

Continue Reading

Trending