Connect with us

Culture

പ്രളയ ബാധിതരെ പുനരധിവസിപ്പിക്കും: മുസ്‌ലിംലീഗ് ആദ്യഘട്ടം മൂന്ന് ഏക്കര്‍ ഭൂമി നല്‍കും വീടും ജീവനോപാധിയും നഷ്ടപ്പെട്ടവര്‍ക്ക് പ്രത്യേക പദ്ധതി 20 ദിവസത്തിനിടെ നല്‍കിയത് നാലുകോടിയുടെ സഹായം

Published

on

മലപ്പുറം: ഒരായുസ്സിന്റെ സമ്പാദ്യവും സ്വപ്‌നങ്ങളും ഒറ്റദിവസം കൊണ്ട് പ്രളയമെടുത്തവര്‍ക്ക് കൂട്ടായ്മയിലൂടെ ജീവിതമൊരുക്കാന്‍ മുസ്‌ലിംലീഗ്. ഭൂമിയും വീടും ഉപജീവനവും നഷ്ടപ്പെട്ടവരെ വീണ്ടും ജീവിതത്തിലേക്ക് പിടിച്ചുകയറ്റാന്‍ പുനരധിവാസ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കുമെന്നും ആദ്യഘട്ടമായി ഭൂരഹിതരായവര്‍ക്ക് മൂന്ന് ഏക്കര്‍ ഭൂമി മുസ്‌ലിംലീഗ് നല്‍കുമെന്നും ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഭാവനയായി ലഭിച്ച ഭൂമിക്കുപുറമെ ആവശ്യമെങ്കില്‍ വിലക്ക് വാങ്ങിയും അര്‍ഹരായവര്‍ക്ക് ഭൂമി നല്‍കും. പ്രളയത്തില്‍ ജീവനോപാധികളെല്ലാം നഷ്ടപ്പെട്ട് ദരിദ്രരായ ഒരുപാട് പേരുണ്ട്. ഇത്തരം കുടുംബങ്ങള്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കുന്നതിനും മുസ്‌ലിംലീഗ് പദ്ധതികളാവിഷ്‌കരിക്കും. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം പരിമിതമായാല്‍ ഈ കുടുംബങ്ങള്‍ക്കാവശ്യമായ സഹായങ്ങളും നല്‍കും.
പ്രളയബാധിത മേഖലകളില്‍ അടിയന്തരമായി സഹായമെത്തിക്കുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വ്യവസ്ഥാപിതവും കൃത്യതയുമാര്‍ന്ന പ്രവര്‍ത്തനമാണ് മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ നടത്തിയത്. പ്രളയമുണ്ടായ എട്ടാം തീയതി മുതല്‍ കഴിഞ്ഞ 25 വരെയുള്ള ദിവസങ്ങളിലായി 40535000 (നാല് കോടി അഞ്ച് ലക്ഷത്തി മുപ്പത്തി അയ്യായിരം) രൂപയുടെ സഹായം മുസ്‌ലിംലീഗ് നല്‍കിയിട്ടുണ്ടെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, പുതപ്പ് മറ്റ് സാമഗ്രികളും വീടുകളിലെ പുനരധിവാസത്തിന് കട്ടില്‍, ബെഡ്, വീട്ടുപകരണങ്ങള്‍, പുതപ്പ്, പായ, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, പഠനോപകരണങ്ങള്‍, തുടങ്ങിയ മുഴുവന്‍ സാധനസാമഗ്രികളും മുസ്‌ലിംലീഗും പോഷകഘടകങ്ങളും പ്രാദേശികമായി സമാഹരിച്ച് നിലമ്പൂരില്‍ മുസ്‌ലിംലീഗിന്റെ നേതൃത്വത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്റര്‍ മുഖേനയും ക്യാമ്പുകളിലും വീടുകളിലും നേരിട്ടും എത്തിച്ച് വിതരണം ചെയ്തു. ഗൃഹോപകരണങ്ങളുടെയും വനിതാ ലീഗിന്റെ നേതൃത്വത്തിലുള്ള അടുക്കള കിറ്റിന്റെയുമെല്ലാം വിതരണം നടന്നുവരികയുമാണ്. പ്രത്യേക പരിശീലനം നേടിയ 6000 വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരാണ് മലപ്പുറം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ സേവനത്തിനെത്തിയത്. കവളപ്പാറ ദുരന്തഭൂമിയിലും പാതാറിലും വിവിധ സ്ഥലങ്ങളിലെ റിലീഫ് ക്യാമ്പുകളിലും മുഴുവന്‍ സമയ സേവനം ചെയ്തു. പ്രളയജലത്തില്‍ കുടുങ്ങിപ്പോയവരെ രക്ഷപ്പെടുത്തല്‍, വീടുകള്‍ മണ്ണിനടിയിലായ സ്ഥലങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരിതാശ്വാസ ക്യാമ്പുകളില്‍ പാര്‍പ്പിക്കപ്പെട്ടവര്‍ക്ക് ആശ്വാസപ്രവര്‍ത്തനങ്ങള്‍, താമസയോഗ്യമല്ലാതായ വീടുകള്‍ വൃത്തിയാക്കല്‍, കിണറുകള്‍ വൃത്തിയാക്കല്‍, റോഡുകളില്‍ ഗതാഗതം പുന:സ്ഥാപിക്കല്‍,നടപ്പാലങ്ങളുടെ പുനര്‍നിര്‍മാണം, പ്രളയംകാരണം വീട് വിട്ട്‌പോയവരെ സ്വന്തംവീടുകളില്‍ പുനരധിവസിപ്പിക്കല്‍, ഭക്ഷണങ്ങള്‍ വീട്ടുപകരണങ്ങള്‍ തുടങ്ങിയവ ശേഖരിച്ച് വിതരണം ചെയ്യല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലെല്ലാം മുസ്‌ലിംലീഗ് പ്രവര്‍ത്തകര്‍ സജീവമായ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. 2018 ലെ പ്രളയത്തില്‍ ജില്ലക്കുണ്ടായ നാശത്തേക്കള്‍ ഏറെ ഇത്തവണത്തെ പ്രളയത്തിലുണ്ടായി. നാശനഷ്ടങ്ങളുടെ പൂര്‍ണമായ കണക്കെടുക്കാന്‍ പോലും സാധിച്ചിട്ടില്ല. വലിയ ആള്‍നാശവുമുണ്ടായി. സര്‍ക്കാര്‍ സഹായ വാഗ്ദാനങ്ങളൊന്നും സംഭവിച്ച നഷ്ടങ്ങള്‍ നികത്തുവാന്‍ പര്യാപ്തമാവില്ല. ഈ സാഹചര്യത്തിലാണ് മുസ്‌ലിംലീഗ് ദുരന്തബാധിതരെ പുനരധിവാസത്തിലൂടെ കൈപിടിക്കുകയെന്ന ദൗത്യവും ഏറ്റെടുത്തിരിക്കുന്നതെന്നും സയ്യിദ് സാദിഖലി തങ്ങള്‍ പറഞ്ഞു.
ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതരെയും വീടും സമ്പാദ്യവും നഷ്ടപ്പെട്ടവരെയും പുനരധിവസിപ്പിക്കുന്നതിനും സഹായം നല്‍കുന്നതിനും കാലതാമസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ സംവിധാനവും ഉദ്യോഗസ്ഥരും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫ്, എം.എ ഖാദര്‍, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി. മൂത്തേടം, പി.കെ.സി അബ്ദറഹ്മാന്‍, നൗഷാദ് മണ്ണിശ്ശേരി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
കോട്ടക്കുന്ന് പാര്‍ക്ക് തുറക്കാനല്ല;
ദുരിതബാധിതരെ പുനരധിവസിപ്പിക്കാനാണ് തിടുക്കം കാണിക്കേണ്ടത്
മലപ്പുറം: കോട്ടക്കുന്നില്‍ മണ്ണിടിച്ചില്‍ ഭീഷണി തുടരുന്നതിനാല്‍ ഇവിടെ നിന്നും ക്യാമ്പിലേക്ക് മാറ്റിയ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കണമെന്ന് മുസ്‌ലിംലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ശക്തമായ മഴ പെയ്താല്‍ ഇനിയും മണ്ണിടിയാന്‍ സാധ്യതയുണ്ടെന്ന ജിയോളജി വകുപ്പിന്റെ കണ്ടെത്തല്‍ സര്‍ക്കാര്‍ ഗൗരവത്തോടെ കാണണം. എന്നാല്‍ ഓണക്കാലത്തെ വരുമാനം ലക്ഷ്യമിട്ട് ഭീഷണി വകവെക്കാതെ കോട്ടക്കുന്ന് പാര്‍ക്ക് വീണ്ടും തുറന്ന ടൂറിസം വകുപ്പിന്റെ നടപടി അംഗീകരിക്കാനാവില്ല. നഗരസഭയുമായോ എം.എല്‍.എയുമായോ കൂടിയാലോചനകള്‍ നടത്താതെയാണ് പാര്‍ക്ക് വീണ്ടും തുറന്നത്. മണ്ണിടിച്ചിലില്‍ മൂന്ന് പേരുടെ ജീവന്‍ നഷ്ടപ്പെട്ടിട്ടും ഇനിയും ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഇത് വകവെക്കാതെയാണ് കഴിഞ്ഞ ദിവസം പാര്‍ക്ക് വീണ്ടും തുറന്നത് സംബന്ധിച്ച അധികൃതര്‍ പുനരാലോചന നടത്തണമെന്നും സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി അഡ്വ.യു.എ ലത്തീഫും പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending