പാലക്കാട്: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിന് അഞ്ച് മാസം മുമ്പ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈറിന്റെ കുടുംബത്തിനും ജപ്തി നോട്ടീസ്. പാലക്കാട് എലപ്പുള്ളിയിലെ സുബൈറിന്റെ കുടുംബത്തിനാണ് ജപ്തി നോട്ടീസ് ലഭിച്ചത്. പിഴയടച്ചില്ലെങ്കില്‍ സുബൈറിന്റെ മുഴുവന്‍ സ്വത്തുക്കളും ജപ്തി ചെയ്യുമെന്ന് നോട്ടീസും നല്‍കി.
2022 ഏപ്രില്‍ 15നാണ് സുബൈര്‍ കൊല്ലപ്പെട്ടത്. ആര്‍.എസ്.എസ് പ്രവര്‍ത്തകരാണ് കേസില്‍ പ്രതിപ്പട്ടികയിലുള്ളത്. പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നാശനഷ്ടമുണ്ടാക്കിയതിനാണ് ജപ്തി നടപടികള്‍ പുരോഗമിക്കുന്നത്.
ഹൈകോടതിയുടെ നിര്‍ദേശപ്രകാരമാണ് ജപ്തി നടപടികള്‍. എന്നാല്‍ സംഭവത്തില്‍ പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. മുസ്‌ലിം ലീഗിന്റെ പഞ്ചായത്ത് മെമ്പര്‍ക്കും ജപ്തി നോട്ടീസ് ലഭിച്ചിട്ടുണ്ട്. നിരപരാധികളെ കുടുക്കുന്ന തരത്തില്‍ ലിസ്റ്റ് തയ്യാറാക്കിയവര്‍ക്കെതിരെ നടപടി വേണമെന്ന് മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടിരുന്നു.