ന്യൂനപക്ഷ രാഷ്ട്രീയത്തിന് മുസ്‌ലിം ലീഗ് തുല്യതയില്ലാത്ത മാതൃകയാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ലീഗ് ഹൗസില്‍ സംഘടിപ്പിച്ച സ്ഥാപകദിന സമ്മേളനവും സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷങ്ങളുടെയും അവശ പിന്നോക്ക ജനവിഭാഗങ്ങളുടെയും സുരക്ഷയാണ് മുസ്‌ലിം ലീഗിന്റെ തത്വമെന്ന് അദ്ദേഹം പറഞ്ഞു.
സ്വതന്ത്ര ഇന്ത്യയില്‍ മുസ്‌ലിംകളെ മുഖ്യധാരയില്‍ ചേര്‍ത്തുനിര്‍ത്തുന്നതിനും അവരുടെ അന്തസ്സും യശസ്സും ഉയര്‍ത്തുന്നതിനുമുള്ള ചരിത്ര ദൗത്യമാണ് മുസ്‌ലിം ലീഗ് ഏറ്റെടുത്തതെന്ന് മുഖ്യാതിഥിയായി സംബന്ധിച്ച എഴുത്തുകാരന്‍ കെ.പി രാമനുണ്ണി പറഞ്ഞു. 1973 മുതല്‍ സംഘടനാ രംഗത്ത് സജീവമായ ഹൈദരലി ശിഹാബ് തങ്ങള്‍ മരണം വരെയും കേരളത്തിന്റെ സാമൂഹിക, രാഷ്ട്രീയ മേഖലകളില്‍ ശക്തമായ സാന്നിധ്യമായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നിര്‍വ്വഹിച്ച ഓണമ്പിള്ളി മുഹമ്മദ് ഫൈസി പറഞ്ഞു.
അഡ്വ. പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ.പി.എ മജീദ് എം.എല്‍.എ, നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ. എം.കെ മുനീര്‍, സെക്രട്ടേറിയറ്റ് അംഗം പി.കെ.കെ ബാവ പ്രസംഗിച്ചു. എം.എ റസാഖ് മാസ്റ്റര്‍ നന്ദി പറഞ്ഞു. എം.സി മായിന്‍ ഹാജി, സി.എ.എം.എ കരീം, ഉമ്മര്‍ പാണ്ടികശാല, സി.എച്ച് റഷീദ്, കെ.എം ഷാജി, സി. മമ്മൂട്ടി, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി.എം സാദിഖലി, പാറക്കല്‍ അബ്ദുല്ല, അബ്ദുറഹ്‌മാന്‍ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, യു.സി രാമന്‍, അഡ്വ. മുഹമ്മദ് ഷാ, അഡ്വ. കെ.എന്‍.എ ഖാദര്‍, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി. അബ്ദുല്‍ഹമീദ് എം.എല്‍.എ, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, ജയന്തി രാജന്‍, ടി.ടി ഇസ്മയില്‍, കല്ലട്ര മായിന്‍ ഹാജി, എ. അബ്ദുറഹ്‌മാന്‍, കെ.ടി സഅ്ദുള്ള, പി.എം അമീറലി, സുഹ്‌റ മമ്പാട്, അഡ്വ. പി. കുല്‍സു, നൂര്‍ബിന റഷീദ്, അഡ്വ. എം റഹ്‌മത്തുള്ള, ഹനീഫ മൂന്നിയൂര്‍, എന്‍.സി അബൂബക്കര്‍, വി.എം ഉമര്‍ മാസ്റ്റര്‍, പി.എം.എ സമീര്‍ സംബന്ധിച്ചു.