Culture

അന്ത്യോദയ എക്‌സ്പ്രസ്: എം.എല്‍.എ ചങ്ങല വലിച്ചു, ലീഗ് പ്രവര്‍ത്തകര്‍ കാസർകോട്ട് ട്രെയിൻ തടഞ്ഞു

By chandrika

June 22, 2018

കാസര്‍കോട്: പുതിയതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി- മംഗളൂരു അന്ത്യോദയ എക്‌സ്്പ്രസ് കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനില്‍ ജില്ലാ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തടഞ്ഞു. എക്‌സ്പ്രസിന് കാസര്‍കോട്ട് സ്‌റ്റോപ്പ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. വെള്ളിയാഴ്ച രാവിലെയാണ് ട്രെയിന്‍ തടഞ്ഞത്. തിരുവനന്തപുരത്ത് നിന്നും കാസര്‍കോട്ടേക്ക് വരികയായിരുന്ന എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയായിരുന്നു. ഈ സമയം മുസ്ലിം ലീഗ് പ്രവത്തകര്‍ ട്രാക്കിലേക്ക് ഇരച്ചുകയറുകയും ട്രെയിന്‍ തടയുകയുമായിരുന്നു.

എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, പി.ബി അബ്ദുല്‍ റസാഖ് എം.എല്‍.എ, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.എ അബ്ദുല്‍ റഹ്മാന്‍, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള, മാഹിന്‍ കേളോട്ട്, എ.എ ജലീല്‍, എ.എം കടവത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ട്രെയിന്‍ തടഞ്ഞത്.