Connect with us

More

ഹജ്ജിന് പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് മോദി

Published

on

ന്യൂഡല്‍ഹി: ഒറ്റയ്ക്ക് ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കിയ സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്ന് പ്രധാനമന്ത്രി. ഹജ്ജ്കര്‍മ്മങ്ങള്‍ ചെയ്യാനായി ഒറ്റയ്ക്ക് സ്ത്രീകള്‍ പോകരുതെന്ന് പറയുന്ന നിയമങ്ങള്‍ വിവേചനപരമാണെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ അവസാനത്തെ മന്‍ കി ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകവെയാണ് മോഡി ഹജ്ജിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്.

ഹജ്ജിന് പോകുന്ന മുസ്്‌ലിം സ്ത്രീകള്‍ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. അതിനായി യാഥാസ്ഥിതികമായ നിയമങ്ങളില്‍ സര്‍ക്കാര്‍ മാറ്റം വരുത്തുകയാണ്. ഈ വര്‍ഷം 1300 സ്ത്രീകള്‍ പുരുഷന്മാരുടെ ഒപ്പമല്ലാതെ ഹജ്ജിനു പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഒറ്റയ്ക്കു പോകാനാഗ്രഹിക്കുന്ന സ്ത്രീകളെ നറുക്കെടുപ്പില്‍ നിന്ന് ഒഴിവാക്കുമെന്നും മോദി പറഞ്ഞു.

2018 ലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ ആസിയാന്‍ രാജ്യങ്ങളുടെ തലവന്മാര്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമാണ് ഇത്. രാജ്യത്തിന്റെ അഭിവൃദ്ധിക്കുതകുന്ന ഈ കാര്യം എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ശബരിമലയില്‍ നടത്തിവരുന്ന പുണ്യം പൂങ്കാവനം ശുചിത്വ പരിപാടിയെ പ്രധാനമന്ത്രി അനുമോദിച്ചു. ജാതിയത, വര്‍ഗീയത, തീവ്രവാദം, അഴിമതി തുടങ്ങിയ എല്ലാ നീചപ്രവണതകളില്‍ നിന്നും മുക്തമായ പുതിയ ഇന്ത്യയെയാണ് പുതുവര്‍ഷത്തില്‍ വിഭാവനം ചെയ്യുന്നതെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഈ വര്‍ഷത്തെ ആദ്യ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു; വരുന്നു ‘റിമാല്‍’ ചുഴലിക്കാറ്റ്‌

ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്

Published

on

തെക്ക് കിഴക്കൻ അറബികടലിൽ കേരളത്തിന് അകലെ ന്യുനമർദ്ദം രൂപപ്പെട്ടു. ബംഗാൾ ഉൾകടലിൽ ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘റിമാൽ’ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പശ്ചിമ ബംഗാൾ ബംഗ്ലാദേശ് തീരത്ത് റിമാൽ തീവ്ര ചുഴലിക്കാറ്റായി ഞായറാഴ്ചയോടെ കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.  ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എറണാകുളം തൃശ്ശൂർ ജില്ലകളിൽ റെഡ് അലേർട്ടാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.

Continue Reading

kerala

മലങ്കര ഡാമില്‍ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു; ജാഗ്രതാ നിര്‍ദേശം

ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി.

Published

on

കൊച്ചി: ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര ഡാമിന്റെ രണ്ടു ഷട്ടറുകള്‍ കൂടി തുറന്നു. ഇതോടെ ഇതുവരെ തുറന്ന ഷട്ടറുകളുടെ എണ്ണം നാലായി. ഇന്ന് തുറന്ന രണ്ടു ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവും നേരത്തെ തുറന്നവ 20 സെന്റിമീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇതേത്തുടര്‍ന്ന് തൊടുപുഴ, മൂവാറ്റുപുഴ ആറുകളില്‍ ജലനിരപ്പ് ഉയര്‍ന്നു. ആവശ്യമെങ്കില്‍ കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കുമെന്നും ആറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒന്‍പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. മറ്റ് ജില്ലകളില്‍ ശക്തമായ മഴ കണക്കിലെടുത്ത് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Continue Reading

gulf

ഹൃദയാഘാതം മൂലം കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി

സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

Published

on

കണ്ണൂര്‍ സ്വദേശി ദുബൈയില്‍ നിര്യാതനായി. തായത്തെരു അമീര്‍ ഹംസാസിലെ തന്‍വീര്‍ അമീര്‍ ഹംസ(51)ആണ് മരിച്ചത്. സുഹൃത്തുക്കളോടപ്പം പുറത്ത് പോയ സമയത്ത് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു.

15 വര്‍ഷത്തോളമായി ഗള്‍ഫില്‍ തന്നെയാണ് താമസം. പ്രവാസി പ്രമുഖനായ പരേതന്‍ അമീര്‍ ഹംസയുടെ മകനാണ് തന്‍വീര്‍. തൈക്കണ്ടി ഖദീജയാണ് മാതാവ്. ഭാര്യ: റഫീന കോയ്യോട്. മക്കള്‍: ആയിശ, ആലിയ

Continue Reading

Trending