Connect with us

More

ലണ്ടനില്‍ പള്ളിയില്‍ നിന്ന് മടങ്ങുന്നവര്‍ക്കു നേരെ കാറിടിച്ചുകയറ്റി; നിരവധിപേര്‍ക്ക് പരിക്ക്; വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍

Published

on

ലണ്ടന്‍: നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് മടങ്ങുകയായിരുന്ന മുസ്ലിംകള്‍ക്കുനേരെ വാഹനം ഇടിച്ചുകയറ്റി നിരവധി പേര്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.

സംഭവത്തില്‍ വെള്ളനിറത്തിലുള്ള വാനില്‍ വന്നയാളാണ് അറസ്റ്റിലായിട്ടുള്ളത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ എട്ടുപേര്‍ ലണ്ടനിലെ വിവിധ ആസ്പത്രികളിലായി ചികിത്സയിലാണ്. ഫിന്‍സ്ബറി പാര്‍ക്കിലെ പള്ളിക്കു പുറത്തെ ബസ് സ്‌റ്റോപ്പില്‍ കുഴഞ്ഞുവീണ ഒരു വൃദ്ധനെ പരിചരിക്കുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വെള്ളക്കാരനായ ഒരാളാണ് അറസ്റ്റിലായത്. രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടതായി സ്ഥിരീകരണമില്ലാത്ത റിപ്പോര്‍ട്ടുണ്ട്.

London van crash: Several injured after van strikes pedestrians near mosque, police calling it “major incident”. https://t.co/4NxZn89myd pic.twitter.com/dXmR2jZPUS

— BBC News (UK) (@BBCNews) June 19, 2017

തറാവീഹ് കഴിഞ്ഞ് മടങ്ങുന്നവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായതെന്നും മനപ്പൂര്‍വം വാഹനം ഇടിച്ചുകയറ്റുകയായിരുന്നുവെന്നും മുസ്ലിം കൗണ്‍സില്‍ ഓഫ് ബ്രിട്ടണ്‍ തലവന്‍ ഹാറൂണ്‍ ഖാന്‍ പറഞ്ഞു.

പ്രാദേശിക സമയം തിങ്കളാഴ്ച പുലര്‍ച്ചെ 12.20 നാണ് ആക്രമണം സംബന്ധിച്ച് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. നിരവധി പോലീസ് കാറുകളും ആംബുലന്‍സുകളും സ്ഥലത്തെത്തി. പരിക്കേറ്റവരെ ആസ്പത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഈ മാസാദ്യം ലണ്ടനിലെ ഒരു പാലത്തില്‍ കാല്‍നട യാത്രക്കാര്‍ക്കു നേരെ വാന്‍ ഓടിച്ചുകയറ്റിയും കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയും എട്ടു പേരെ കൊലപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് മുസ്ലിം തീവ്രവാദികളെ അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തോടുള്ള പ്രതികരണമാണ് ഫിന്‍സ്ബറി പള്ളിക്കു നേരെയുള്ള ആക്രമണം എന്നാണ് കരുതുന്നത്.

അമേരിക്കയിലെ സെപ്തംബര്‍ 11 ആക്രമണത്തിനു ശേഷം ഭീകരബന്ധം ആരോപിച്ച് ഫിന്‍സ്ബറി പള്ളി അടച്ചുപൂട്ടിയിരുന്നു. പിന്നീട് നിരവധി വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇവിടെ നിസ്‌കാരം പുനരാരംഭിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

ഐഎസ്എല്‍: ബ്ലാസ്‌റ്റേഴ്‌സ് ഒഡീഷയോട് തോറ്റ് സെമി കാണാതെ പുറത്ത്‌

ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്

Published

on

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ 2023-24 സീസണിനെ സെമിഫൈനല്‍ കാണാതെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് പുറത്ത്. ഇന്നു നടന്ന പ്ലേ ഓഫ് മത്സരത്തില്‍ ഒഡീഷ എഫ്‌സിയോട് 1-2 എന്ന സ്‌കോറില്‍ തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് പുറത്തുപോയത്. അധികസമയത്തേക്കു നീണ്ട പോരാട്ടത്തിനൊടുവിലാണ് ഒഡീഷ ബ്ലാസ്‌റ്റേഴ്‌സിനെ കീഴടക്കിയത്.

Continue Reading

GULF

ഒമാനിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു

Published

on

മസ്‌കറ്റ്: ഹൃദയാഘാതം മൂലം ഒമാനിൽ മലയാളി മരണപ്പെട്ടു. തലശ്ശേരി മാഹിൻ അലി സാഹിബ് റോഡിലെ ആമിനാസിൽ താമസിക്കുന്ന വയൽ പുരയിൽ ഫാറൂഖ് (76) ആണ് ഹൃദയാഘാതത്തെ തുടർന്ന്​​ ഒമാനിലെ ബര്‍ക്കയില്‍ മരണപ്പെട്ടത്.

നേരത്തെ തലശ്ശേരിയിൽ പി.ഡബ്ല്യ.ഡി അസിസ്റ്റൻറ് എൻജിനീയർ ആയിരുന്നു. ഭാര്യ: പരേതയായ ചെറിയ പറമ്പത്ത് കൊല്ലോൻറവിട ജമീല. മക്കൾ: ഹസീന, സജീർ ( ബര്‍ക്ക), മുഹമ്മദ് ഹാറൂസ് (എ.എം സ്പോർട്സ് ഗാല). മരുകന്‍: മഖ്സൂദ് (ബില്‍ഡിങ്​ മെറ്റീരിയല്‍, ബര്‍ക്ക)

നടപടി ക്രമങ്ങൾ പൂർത്തിയാക്കി ഇന്ന്​ രാത്രി ബർക്കയിൽ മയ്യിത്ത് ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Continue Reading

GULF

മസ്കറ്റ് -കോഴിക്കോട് വിമാനത്തിൽ മലയാളി മരണപെട്ടു

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്

Published

on

മസ്‌കറ്റ്: മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്രക്കിടെ മലയാളി വിമാനത്തിൽ മരണപ്പെട്ടു. വടകര സഹകരണ ഹോസ്പിറ്റിലിന്​ സമീപം ചന്ദ്രിക ആശീർവാദ് വീട്ടിൽ സച്ചിൻ (42) ആണ് വിമാനത്തിൽ വെച്ച് മരിച്ചത്.

മസ്കത്തിൽനിന്ന്​ വെള്ളിയാഴ്ച പുലർച്ചെ 2.30ന്​ കോഴിക്കോ​ട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്​പ്രസ് വിമാനത്തിലാണ് മരണം നടന്നത്. വിമാനം ലാൻഡ്​ ചെയ്യാൻ ഒരുമണിക്കൂർ മാത്രമുള്ളപ്പോൾ സച്ചിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

വിമാനം ലാൻഡ്​ ചെയ്തശേഷം അടിയന്തര പരിശോധന നടത്തിയ മെഡിക്കൽ സംഘമാണ്​ മരണം സ്ഥിരീകരിച്ചത്​. അൽമറായിയുടെ സുഹാർ ബ്രഞ്ചിൽ സെയിൽസ്​ സൂപ്പർവൈസറായി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്​ വർഷം മുമ്പാണ് ഒമാനിലെ സുഹാറിൽ ജോലിയിൽ പ്രവേശിച്ചത്.
നേരത്തെ സൗദിയിലായിരുന്നു.

പിതാവ്​: സദാനന്ദൻ.
ഭാര്യ: ഷെർലി:
മകൻ: ആരോൺ സച്ചിൻ.

Continue Reading

Trending