Connect with us

kerala

മുസ്‌ലിം യൂത്ത് ലീഗ് കാമ്പയിൻ സി എച്ച് പ്രതിഭാ ഫെസ്റ്റ് സെപ്തംബർ 22 മുതൽ 28 വരെ

വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്താനും പ്രോൽസാഹനം നൽകാനും വേണ്ടിയാണ് ഇത്തരത്തിലുള്ള വേദി യൂത്ത് ലീഗ് ഒരുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു

Published

on

കോഴിക്കോട് : വിദ്വേഷത്തിനെതിരെ ദുർഭരണത്തിനെതിരെ എന്ന പ്രമേയത്തിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തുന്ന ക്യാമ്പയിനോടനുബന്ധിച്ച് സപ്തംബർ 22 മുതൽ 28 വരെ സി.എച്ച് അനുസ്മരണ വാരമായി ആചരിക്കും. ഇതിന്റെ ഭാഗമായി പഞ്ചായത്ത് മുൻസിപ്പൽ തലങ്ങളിൽ സി.എച്ച് പ്രതിഭാ ഫെസ്റ്റ് സംഘടിപ്പിക്കുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സിക്രട്ടറി പി കെ ഫിറോസും അറിയിച്ചു. ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി 18 വയസ്സ് മുതൽ 40 വയസ്സ് വരെയുള്ളവർക്ക് പ്രതിഭാ ഫെസ്റ്റിൽ പങ്കെടുക്കാവുന്നതാണ്. മലയാള പ്രസംഗം, മലയാള പ്രബന്ധം, മലയാളം കവിതാ രചന, പോസ്റ്റർ ഡിസൈനിംഗ്, വീഡിയോ എഡിറ്റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.

വ്യത്യസ്ത മേഖലകളിൽ കഴിവുള്ളവരെ കണ്ടെത്താനും പ്രോൽസാഹനം നൽകാനും വേണ്ടിയാണ് ഇത്തരത്തിലുള്ള വേദി യൂത്ത് ലീഗ് ഒരുക്കുന്നതെന്ന് നേതാക്കൾ പറഞ്ഞു. സമൂഹത്തിലെ കലാപരമായി കഴിവുള്ളവരെ കണ്ടെത്തി പ്രോൽസാഹിപ്പിക്കുന്നതിൽ എന്നും മുന്നിൽ നിന്നിരുന്ന സി.എച്ചിൻ്റെ ഓർമ്മകൾ അയവിറക്കുന്ന സമയത്താണ്  പ്രതിഭാ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാന കമ്മറ്റി നൽകുന്ന നിർദ്ദേശങ്ങൾ പാലിച്ച് പ്രതിഭാ ഫെസ്റ്റ് നടത്തുന്നതിന് ബന്ധപ്പെട്ട പഞ്ചായത്ത്, മുൻസിപ്പൽ കമ്മറ്റികൾ മുന്നിട്ടിറങ്ങണമെന്നും നേതാക്കൾ ആഹ്വാനം ചെയ്തു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽക്കളത്തിൽ ആണ് ഫെസ്റ്റ് സംസ്ഥാന കോർഡിനേറ്റർ.

കാമ്പയിന്റെ ഭാഗമായി നവംബർ – ഡിസംബർ മാസത്തിൽ ജില്ല കമ്മിറ്റികളുടെ നേതൃത്വത്തിൽ യൂത്ത് മാർച്ച്‌കളും ജനുവരിയിൽ എറണാകുളത്ത് വെച്ച് സംസ്ഥാന തല യുവജന മഹാറാലിയും സംഘടിപ്പിക്കും.

kerala

ഷാരോണ്‍ വധക്കേസ്: പ്രതിക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം; സുപ്രിം കോടതിയെ സമീപിക്കും

ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കള്‍ പറഞ്ഞു

Published

on

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം. വിചാരണ വൈകിപ്പിച്ചത് മനഃപൂര്‍വമാണെന്നും മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം അറിയിക്കും. ഗ്രീഷ്മയുടെ ജാമ്യത്തിനെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്നും കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു.

ഹൈക്കോടതിയില്‍ കേസ് എത്തിയപ്പോള്‍ അലസതയുണ്ടായി. പൊലീസ് അന്വേഷണം കൃത്യമായി നടത്തി. ഗ്രീഷ്മ ഒളിവില്‍ പോകാന്‍ സാധ്യത കൂടുതലാണ്. കൊലപാതകം ആത്മഹത്യയെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നു. ജാമ്യം അനുവദിച്ചതോടെ മകന് നീതി അന്യമായെന്നും മാതാപിതാക്കള്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രിയാണ് ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായത്. റിലീസിംഗ് ഓര്‍ഡറുമായി അഭിഭാഷകന്‍ മാവേലിക്കര സ്‌പെഷ്യല്‍ സബ് ജയിലില്‍ എത്തി നടപടി പൂര്‍ത്തിയാക്കുകയായിരുന്നു.

Continue Reading

kerala

പി.എം കിസാന്‍: സെപ്തം. 30 മുമ്പ് നടപടികള്‍ പൂര്‍ത്തീകരിക്കണം

ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം

Published

on

പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി യോജനയുടെ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിനായി കര്‍ഷകര്‍ സെപ്തം.30 നു മുമ്പായി താഴെ പറയുന്ന നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ആനൂകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് കര്‍ഷകര്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്മെന്റ് ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കാന്‍ കൃഷി വകുപ്പ് സൗകര്യമൊരുക്കിയിട്ടുണ്ട്.

കര്‍ഷകര്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി ക്യാമ്പുകളില്‍ എത്തിച്ചേരണം. പി.എം കിസാനില്‍ രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് ഇ-. കെ.വൈ.സിയും നിര്‍ബന്ധമാണ്. പി.എം കിസാന്‍ പോര്‍ട്ടല്‍, അക്ഷയ/ സി.എസ്.സി കേന്ദ്രങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ പ്രത്യേക ആന്‍ഡ്രോയ്സ് അപ്ലിക്കേഷന്‍ എന്നിവ വഴി ഇ- കെ.വൈ.സി ചെയ്യാം.

റവന്യൂ വകുപ്പിന്റെ ReLIS പോര്‍ട്ടലില്‍ ഉള്ള പി.എം കിസാന്‍ ഉപഭോക്താക്കള്‍ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങളും അക്ഷയ/ ജനസേവാ കേന്ദ്രങ്ങള്‍ വഴി സമര്‍പ്പിക്കണം. ഇതിനായി ക്യാമ്പുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്. ReLIS പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച വിവരങ്ങള്‍ ഇല്ലാത്തവര്‍ക്ക് കരമടച്ച രസീത്, അപേക്ഷ എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച വിവരങ്ങള്‍ പി.എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാവുന്നതാണെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.

Continue Reading

kerala

മുഖ്യപ്രതിയെ അരവിന്ദാക്ഷൻ സഹായിച്ചെന്ന്​ ഇ.ഡി

അ​ര​വി​ന്ദാ​ക്ഷ​ന്​ 50 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​മു​ള്ള​തി​​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ച്ചെ​ന്നും സ​തീ​ഷി​​ന്‍റെ​യും സ​ഹോ​ദ​ര​​ൻ ​ശ്രീ​ജി​ത്തി​ന്‍റെ​യും അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ്​​ ഇ​യാ​ൾ​ക്ക്​ പ​ണം ല​ഭി​ച്ച​തെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ്​​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു

Published

on

കരുവണ്ണൂര്‍ ബാങ്ക് തട്ടിപ്പ് കേസിന്റെ അന്വേഷണം ഉന്നതരിലേക്ക് തന്നെയാണെന്ന് ഇഡി. ഇന്നലെ അറസ്റ്റിലായ സിപിഎം നേതാവ് പി ആര്‍ അരവിന്ദാക്ഷന് പല പ്രമുഖ രാഷ്രീയ നേതാക്കളുമായും ഉന്നതരുമായും ബന്ധമുണ്ടെന്നും ഇവരില്‍ ചിലര്‍ക്ക് ഈ തട്ടിപ്പില്‍ പങ്കുണ്ടെന്നുമാണ് എന്‍സ്‌ഫോഴ്‌സ്‌മെന്റ് ഡിറക്ട്രേറ്റ് കോടതിയെ അറിയിച്ചു.

അ​ര​വി​ന്ദാ​ക്ഷ​ന്​ 50 ല​ക്ഷം രൂ​പ​യു​ടെ സ്ഥി​ര​നി​ക്ഷേ​പ​മു​ള്ള​തി​​ന്‍റെ രേ​ഖ​ക​ൾ ല​ഭി​ച്ചെ​ന്നും സ​തീ​ഷി​​ന്‍റെ​യും സ​ഹോ​ദ​ര​​ൻ ​ശ്രീ​ജി​ത്തി​ന്‍റെ​യും അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ്​​ ഇ​യാ​ൾ​ക്ക്​ പ​ണം ല​ഭി​ച്ച​തെ​ന്നും കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​മാ​ൻ​ഡ്​​ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ഇ​ത​ട​ക്കം അ​ര​വി​ന്ദാ​ക്ഷ​നെ​തി​രെ ഗു​രു​ത​ര ആ​​രോ​പ​ണ​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ടി​ലു​ള്ള​ത്.

Continue Reading

Trending